---
title: "കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള 'തദ്ദേശ പൂക്കള' മത്സരത്തിന് അരങ്ങൊരുങ്ങി, പ്രൊമോഷൻ തീം ബാനർ പ്രകാശനം ചെയ്തു"
english_title: "Kozhikode Thaddesa Pookkalam Competition Announced, Promotional Banner Released"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/379356/kozhikode-thaddesa-pookkalam-competition-banner-released"
published_at: "2026-08-20T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86e02a9ca10_kozhikode-thaddesa-pookkalam-competition-banner-released.jpg"
keywords: ["Thaddesa Pookkalam", "DTPC", "Kozhikode"]
---

# കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള 'തദ്ദേശ പൂക്കള' മത്സരത്തിന് അരങ്ങൊരുങ്ങി, പ്രൊമോഷൻ തീം ബാനർ പ്രകാശനം ചെയ്തു

> **Lead Summary:** > കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള “തദ്ദേശ പൂക്കള” മത്സരത്തിന് അരങ്ങൊരുങ്ങി. മത്സരത്തിന്റെ പ്രൊമോഷൻ തീം ബാനർ പ്രകാശനം ചെയ്തു.

## Article Content

> കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള “തദ്ദേശ പൂക്കള” മത്സരത്തിന് അരങ്ങൊരുങ്ങി. മത്സരത്തിന്റെ പ്രൊമോഷൻ തീം ബാനർ പ്രകാശനം ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെയും DTPC യുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ വിജയത്തിനായി ജില്ലാ തലത്തിൽ ടീം ലീഡർമാരുടെ യോഗം കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ യോഗം ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ കെ ഹരീഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലാ തലത്തിലെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക.

ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പൂക്കളം DTPC ചുമതലപ്പെടുത്തുന്ന ജഡ്ജിമാർ നേരിട്ട് പരിശോധന നടത്തും. ഓഗസ്റ്റ് 22-ാം തിയതി രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ജില്ലാ തല മത്സരം നടക്കുക.

ജില്ലാ തലത്തിൽ ഏറ്റവും മികച്ച പൂക്കളത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനമായി നൽകുക. തദ്ദേശ പൂക്കള മത്സരത്തിൽ പ്രദർശിപ്പിക്കേണ്ട തീം ബാനർ യോഗത്തിൽ വെച്ച് അസിസ്റ്റന്റ് കളക്ടർ പ്രകാശനം ചെയ്തു.

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം നിലനിർത്തുന്നതിനും ലഹരിക്കെതിരെയുമാണ് തദ്ദേശ പൂക്കള മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. DTPC പൂക്കള മത്സര സംഘാടക സമിതി ചെയർമാൻ യു.വി. ദിനേശ് മണി പൂക്കള മത്സരത്തിന്റെ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

DTPC പ്രതിനിധി നിഖിൽ, അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ നൊച്ചിയിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് വനിത എമ്പവർമെന്റ് ഓഫീസർ രജിത കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

**English Summary:**

Preparations are underway for the 'Thaddesa Pookkalam' competition for local bodies in Kozhikode district. The promotional theme banner was released at a meeting of team leaders chaired by Assistant Collector Malavika G Nair. The district-level contest will be held on August 22 from 9 AM to 12 PM. The best pookkalam will win Rs 1 lakh, second Rs 50,000 and third Rs 25,000. The event aims to promote communal harmony, secularism and awareness against drugs.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/379356/kozhikode-thaddesa-pookkalam-competition-banner-released)