---
title: "ആരവം 2K26: കോഴിക്കോട് ഹുസ്‌ന കോംപ്ലക്സിലെ ഓണാഘോഷം ശ്രദ്ധേയമായി"
english_title: "Aaravam 2K26 Onam Celebration Kozhikode Husna Complex"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/379182/aaravam-2k26-onam-celebration-kozhnikode-husna-complex-"
published_at: "2026-08-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a856df6d1db2_aaravam-2k26-onam-celebration-kozhnikode-husna-complex.jpg"
keywords: ["Aaravam 2K26", "Onam 2026", "Husna Complex", "Onam Celebration"]
---

# ആരവം 2K26: കോഴിക്കോട് ഹുസ്‌ന കോംപ്ലക്സിലെ ഓണാഘോഷം ശ്രദ്ധേയമായി

> **Lead Summary:** **കോഴിക്കോട്: ** തൊഴിലിടങ്ങളിലെ തിരക്കിനിടയിലും പാടിയും ആടിയും അവർ ഓണം ആഘോഷമാക്കി. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ഹുസ്‌ന കോംപ്ലക്സിലെ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി.

## Article Content

**കോഴിക്കോട്: ** തൊഴിലിടങ്ങളിലെ തിരക്കിനിടയിലും പാടിയും ആടിയും അവർ ഓണം ആഘോഷമാക്കി. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ഹുസ്‌ന കോംപ്ലക്സിലെ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി.

കുട്ടികളും സ്ത്രീകളും ചേർന്ന് ഓണപ്പൂക്കളമിട്ടു. കസേരകളി, കമ്പവലി, സംഗീതമഴ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ വീണ്ടും ഒരു ഓണം അവിസ്മരണീയമായി.

ഓണ സംഗമത്തിൽ കെ.കെ റിയാസ് മലബാർ മൈഡ് സ്വാഗതം പറഞ്ഞു. പി സുർജിത്ത് സ്വരലയം അധ്യക്ഷനായി. അഡ്വ. ഇമാനുവൽ ഡെന്നീസ്, അഡ്വ. അസീസ് , കെ.കെ ശ്രീജിത് ട്രൂ വിഷൻ ന്യൂസ്, രജീഷ് സി ടെക്ക്, ആസാദ് ലോയൽ, രാജേഷ് എൻ ക്ലീൻ വേൾഡ് , ബിജു ബിലൈൻ, ലോകനാഥ് ഇംപ്പൾസ് ഹെൽത്ത് കെയർ, ഷീസ് അൽ കെൻസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

English Summary:

'Aaravam 2K26', the Onam celebration at Husna Complex in Kozhikode East Nadakkavu, was marked by vibrant programs. Owners, staff and families took part in pookalam, chair games, tug of war, musical events and a traditional Onam feast, making the festival memorable despite busy work schedules.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/379182/aaravam-2k26-onam-celebration-kozhnikode-husna-complex-)