---
title: "മുക്കത്ത് കർഷക ദിനാഘോഷം; 16 കർഷകർക്ക് പുരസ്കാരം"
english_title: "Mukkam Farmers Day Celebration 16 Farmers Honoured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/379038/mukkam-farmers-day-celebration-awards"
published_at: "2026-08-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83fa056be5d_mukkam-farmers-day-celebration-awards.jpg"
keywords: ["Farmers Day", "CK Kasim MLA", "Mukkam", "Agriculture", "Kozhikode"]
---

# മുക്കത്ത് കർഷക ദിനാഘോഷം; 16 കർഷകർക്ക് പുരസ്കാരം

> **Lead Summary:** കോഴിക്കോട്: മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും വിവിധ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും ശ്രദ്ധേയമായി. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം നിർവഹിച്ചു.

## Article Content

കോഴിക്കോട്: മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും വിവിധ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും ശ്രദ്ധേയമായി. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി. കെ. കാസിം നിർവഹിച്ചു.

തുടർന്ന് മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ നൽകി. നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്‌നി ചടങ്ങിൽ അധ്യക്ഷയായി. കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ് സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് എം. റീപ നന്ദി പ്രകാശിപ്പിച്ചു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, വാർഡ് കൗൺസിലർമാരായ സുഹറ വഹാബ്, വി. ഗിരിജ, അബ്ദുല്ലക്കുട്ടി, ഷെഫീഖ് മാടായി, ബബിത മനോജ്, കെ.ടി. ശ്രീധരൻ, നിശാബ് മുല്ലോളി, സൗദാമിനി, എ.എം. അബ്ദുള്ള, ബാലകൃഷ്ണൻ വെണ്ണക്കോട്, ടി.കെ. സാമി, ടി.എൻ. ശിവദാസൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി. ധനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിലെ മികച്ച 16 കർഷകരെ പൊന്നാട അണിയിച്ചും ക്യാഷ് അവാർഡും ഉപഹാരവും നൽകിയും ആദരിച്ചു.

പുരസ്കാര ജേതാക്കൾ:

മികച്ച പച്ചക്കറി കർഷക:

1. മൈമൂന കരീം, പൊങ്ങലത്ത്, ചേന്ദമംഗലൂർ.

2. മികച്ച സമ്മിശ്ര കർഷക: ബേബി വിനോദിനി, കുണ്ടുമണ്ണിൽ

3. മികച്ച സംരംഭക കർഷകൻ: ശങ്കരനാരായണൻ, മാടാരി, മുക്കം

4. മികച്ച നാളികേര കർഷകൻ: ഗോപാലൻ നായർ, വാഴക്കുഴിയിൽ, മണാശ്ശേരി

5. മികച്ച യുവ കർഷകൻ: അനീഷ്, കുറ്റ്യേരിമ്മൽ

6. മികച്ച എസ്.സി കർഷകൻ: നാരായണൻ, മരുതോറ, കുന്നുമ്മൽ

 7. മികച്ച വനിത കർഷക: സരോജിനി, കണ്ണങ്കര

8. മികച്ച വിദ്യാർഥി കർഷകൻ: ദേവാനന്ദ് ബിജു, വട്ടപ്പൊയിൽ വീട്, നീലേശ്വരം

9. മികച്ച ജൈവ കർഷകൻ: മോഹനൻ സി.കെ, ചെറുവറ്റം കുഴിയിൽ

10. മികച്ച മത്സ്യ കർഷകൻ: രാജൻ, കുറ്റേരിമ്മൽ

11. മികച്ച ക്ഷീര കർഷകൻ: അബ്ദുൽ റഷീദ്, നാരങ്ങാളി

12. മികച്ച നെൽ കർഷകൻ: യൂനുസ്, തയ്യിൽ തൊടിക

13. മികച്ച വാഴ കർഷകൻ: ഭാസ്കരൻ, കളത്തിങ്കൽ

14. മികച്ച മുതിർന്ന കർഷകൻ: മുഹമ്മദ്, മലയിൽ

15. മികച്ച കൂൺ കർഷകൻ: ഷാജിരാജ്, ലങ്കയിൽ

16. മികച്ച കുരുമുളക് കർഷകൻ:  ചാത്തുക്കുട്ടി, കൂളിപ്പാറമ്മൽ

**English Summary:**

Farmers Day was celebrated jointly by Mukkam Municipality and Krishi Bhavan. MLA CK Kasim inaugurated the event at Mukkam Service Cooperative Bank auditorium and honoured 16 farmers in categories including vegetable, dairy, organic, paddy and fisheries. Municipality Chairperson Advocate Chandni presided. The event aimed to recognize agricultural contributions and encourage farming in the region.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/379038/mukkam-farmers-day-celebration-awards)