---
title: "വന്ദേമതരം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്, കോൺഗ്രസ്  സംഘപരിവാറിന് കീഴടങ്ങി - പിഎ മുഹമ്മദ് റിയാസ് "
english_title: "PA Mohamed Riyas Says Congress Surrendering To Sangh Parivar Over Vande Mataram"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/378831/pa-mohamed-riyas-vande-mataram-congress-criticism-nadapuram"
published_at: "2026-08-16T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d627c7017_dyfi-state-conference-flag-jatha-peringathur-nadapuram.jpg"
keywords: ["PA Mohamed Riyas", "Vande Mataram", "Sangh Parivar", "DYFI", "Flag Jatha"]
---

# വന്ദേമതരം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്, കോൺഗ്രസ്  സംഘപരിവാറിന് കീഴടങ്ങി - പിഎ മുഹമ്മദ് റിയാസ് 

> **Lead Summary:** കോഴിക്കോട്: വന്ദേമാതരം ഒരു രാഷ്ട്രീയ പ്രശ്നമാണെന്നും കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സർക്കാർ വന്ദേമാതരം പാടാൻ അവസരമൊരുക്കി കൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

## Article Content

കോഴിക്കോട്: വന്ദേമാതരം ഒരു രാഷ്ട്രീയ പ്രശ്നമാണെന്നും കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സർക്കാർ വന്ദേമാതരം പാടാൻ അവസരമൊരുക്കി കൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

ആഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് നാദാപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പതാക ജാഥ ജില്ലയിലൂടെ കടന്നുപോകും.

ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ നൂറുകണക്കിന് യുവജനങ്ങളുടെ നേതൃത്വത്തിൽ ജാഥയ്ക്ക് സ്വീകരണം നൽകി.സ്വീകരണ സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ എസ്.ആർ. അരുൺ ബാബു, ജാഥാ മാനേജർ എം. വിജിൻ എംഎൽഎ, ജാഥാ അംഗങ്ങളായ എൽ.ജി. ലിജീഷ്, ആർ. ശ്യാമ, സിപിഐ എം ജില്ലാ സെക്രട്ടറി എം. മഹബൂബ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി എ. മോഹൻദാസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. അരുൺ, പ്രസിഡന്റ് ദിപു പ്രേംനാഥ്, ട്രഷറർ കെ.എം. നിനു, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. രാഹുൽ രാജ്, ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/378831/pa-mohamed-riyas-vande-mataram-congress-criticism-nadapuram)