---
title: "കോട്ടപ്പറമ്പ് ആശുപത്രിക്ക് കൈത്താങ്ങായി എൽ.എച്ച്.എം; ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ഉപകരണങ്ങൾ കൈമാറി"
english_title: "NHM Kozhikode And Rotary Club Donate Equipment To Kottaparamba Women And Children Hospital"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/378830/nhm-rotary-equipment-donation-kozhikode-kottaparamba-hospital"
published_at: "2026-08-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d53b54f09_nhm-rotary-equipment-donation-kozhikode-kottaparamba-hospital.jpg"
keywords: ["Kottaparamba Hospital", "National Health Mission", "Rotary Club", "Faisal Babu MLA"]
---

# കോട്ടപ്പറമ്പ് ആശുപത്രിക്ക് കൈത്താങ്ങായി എൽ.എച്ച്.എം; ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ഉപകരണങ്ങൾ കൈമാറി

> **Lead Summary:** കോഴിക്കോട്: നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടും കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബും സംയുക്തമായി കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി. ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങളാണ് കൈമാറിയത്.

## Article Content

കോഴിക്കോട്: നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടും കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബും സംയുക്തമായി കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി. ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങളാണ് കൈമാറിയത്.

അഡ്വ. ഫൈസൽ ബാബു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ.ടി. സരിതകുമാരി വിശിഷ്ടാതിഥിയായും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ അഫ്സൽ മുഖ്യാതിഥിയായും പങ്കെടുത്തു.

റോട്ടറി ക്ലബ് പ്രതിനിധി അനീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എം.ഒ ഡോ. ബിന്ദു, ജൂനിയർ കൺസൾട്ടന്റ് ഡോ. ലിസി, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോർ സൂപ്രണ്ട് ഒ. അനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉപകരണ കൈമാറ്റം നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/378830/nhm-rotary-equipment-donation-kozhikode-kottaparamba-hospital)