---
title: "മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു"
english_title: "Moodadi Service Cooperative Bank Golden Jubilee Celebrations Conclude"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/377355/moodadi-service-cooperative-bank-golden-jubilee-concludes"
published_at: "2026-08-07T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76196d43c0c_moodadi-service-cooperative-bank-golden-jubilee-concludes.jpg"
keywords: ["Moodadi", "Cooperative Bank", "Golden Jubilee", "K Praveen Kumar MLA"]
---

# മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു

> **Lead Summary:** മൂടാടി: ഒരു വർഷക്കാലം നീണ്ടുനിന്ന മുടാടി സർവ്വീസ് സഹകരണ ബാങ്ക് സൂവണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു.

## Article Content

മൂടാടി: ഒരു വർഷക്കാലം നീണ്ടുനിന്ന മുടാടി സർവ്വീസ് സഹകരണ ബാങ്ക് സൂവണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി അഖില അദ്ധ്യക്ഷയായി. ബാങ്ക് ആരംഭിച്ച കർഷക സേവാ കേന്ദ്രത്തിൻ്റെയും വളംഡിപ്പോ കെട്ടിടത്തിൻ്റെയും ഉദ്ഘാടനവും എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.വിജയരാഘവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭവന സഹായ ഫണ്ട് നൽകി. ബാങ്ക് സെക്രട്ടറി കെ.പി ബിനേഷ് ഭവന സഹായനിധി കൈമാറി.

സ്‌മരണിക പ്രകാശനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീലത.പി.എം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സന്തോഷ് കുന്നുമ്മലിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

പി.കെ മുഹമ്മദലി, സവിത ആർ.വി, കെ.ജീവാനന്ദൻ മാസ്റ്റർ, രാമകൃഷ്ണൻ കിഴക്കയിൽ, സി.കെ അബൂബക്കർ, എൻ.വി.എം.സത്യൻ, സി.ഗോപാലൻ, രജീഷ് മാണിക്കോത്ത്, സി.രമേശൻ,

ചേനോത്ത് ഭാസ്‌കരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡൻ്റ് കെ. എം കുഞ്ഞിക്കണാരൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/377355/moodadi-service-cooperative-bank-golden-jubilee-concludes)