---
title: "നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പ്: സിറ്റി പോലീസ് കമ്മീഷണർ"
english_title: "Rule of Law Key to City Progress Says Kozhikode Police Commissioner"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/377115/kozhikode-police-commissioner-rule-of-law-progress-calicut-chamber"
published_at: "2026-08-06T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a45251c94_kozhikode-police-commissioner-rule-of-law-progress-calicut-chamber.jpg"
keywords: ["Kozhikode City Police", "AP Shoukath Ali IPS", "Calicut Chamber", "Law and Order", "Kerala Police"]
---

# നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പ്: സിറ്റി പോലീസ് കമ്മീഷണർ

> **Lead Summary:** കോഴിക്കോട് : നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്ത് അലി ഐ പി എസ്.

## Article Content

കോഴിക്കോട് : നിയമ വാഴ്ച ഉറപ്പാക്കിയാൽ നാടിന് പുരോഗതി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്ത് അലി ഐ പി എസ്.

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരം സുരക്ഷിതത്വവും കാര്യക്ഷമതയും വിഷയം സംബന്ധിച്ച് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം അനുസരിക്കേണ്ടത് പൊതുജനങ്ങളുടെയും നിയമം നടപ്പാക്കേണ്ടത് പോലീസിൻ്റെയും ഉത്തരവാദിത്വമുണ്. നിയമ വാഴ്ചയിലൂടെ പുരോഗതി നേടിയ രാജ്യമാണ് സിംഗപ്പൂർ , എന്നാൽ വലിയ സാമ്പത്തിക സ്രോതസ്സുള്ള സൗത്ത് ആഫിക്ക പോലുള്ള രാജ്യങ്ങൾ നിയമ വാഴ്ചയിൽ പിന്നോട്ട് പോയതോടെ പുരോഗതിയും ഇല്ലാതായി.

വാണിജ്യ മേഖലയാണ് ഒരു നാടിൻ്റെ പുരോഗതിയുടെ നട്ടെല്ല്. സുരക്ഷിതത്വം ഉണ്ടെങ്കിലെ ബിസിനസും നടക്കുകയുള്ളൂ. ഗതാഗത സ്തംഭനമാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലഹരി കേസിന് പിന്നാലെ വഞ്ചന കേസുകൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

ഇതിൽ സ്ത്രീകൾ ഉൾപ്പെടെ പ്രതികളാകുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം വിപുലമായ ബോധവത്കരണം അനിവാര്യമാണ്. സുരക്ഷ മുൻ നിർത്തി കോഴിക്കോട് നഗരത്തിൽ നൈറ്റ് ലൈഫ് പ്രോത്സാഹിക്കാനാണ് തീരുമാനമെന്ന് ഷൗക്കത്തലി കൂട്ടിച്ചേർത്തു.

ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്ത്, ചേംബർ മുൻ പ്രസിഡൻ്റ്മാരായ കെ മൊയ്തു, എം മുസമ്മിൽ , ടിപി അഹമ്മദ് കോയ, ഐപ് തോമസ്, സുബൈർ കൊളക്കാടൻ, ബാപ്പു ഹാജി , കെ ദീപക് നായർ, പി എസ് സൂരജ് , വത്സല ഗോപിനാഥ് , സുന്ദർ രാജ് ലു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/377115/kozhikode-police-commissioner-rule-of-law-progress-calicut-chamber)