---
title: "റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Rotary Club Calicut Cyber City New Office Bearers Take Charge for 2026-27"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/376052/rotary-club-calicut-cyber-city-new-office-bearers-2026-27"
published_at: "2026-08-01T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dfe1c1dc42_rotary-club-calicut-cyber-city-new-office-bearers-2026-27.jpg"
keywords: ["Rotary Club", "Calicut Cyber City", "Rotary District", "Kozhikode"]
---

# റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** കോഴിക്കോട് : റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2026-27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഹോട്ടൽ മലബാർ പാലസിൽ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം വി മോഹൻ ദാസ് മേനോൻ ഉദ്ഘാടനം ചെയ്തു.

## Article Content

കോഴിക്കോട് : റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2026-27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഹോട്ടൽ മലബാർ പാലസിൽ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം വി മോഹൻ ദാസ് മേനോൻ ഉദ്ഘാടനം ചെയ്തു.

എം പി രഞ്ജിത്ത് ( പ്രസിഡൻ്റ്) , കെ പി ജി റജീൽ ( സെക്രട്ടറി),കെ സലീൽ സലീം ( ട്രഷറർ ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്. റോട്ടറി സൈബർ സിറ്റി മുൻ പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് കെ ദീപക് കുമാർ മുഖ്യാതിഥിയായി.

എച്ച് എച്ച് മസൂദ് ( വൈസ് പ്രസിഡൻ്റ്), കെ കെ അബ്ദുൾ വഹാബ് ( ജോയിൻ്റ് സെക്രട്ടറി), സി കെ ഷെമീന ( സെർജ് -അറ്റ്- ആംസ് ) , അബ്ദു സലാം ബാവ ( ക്ലബ് അഡ്മിനിസ്ട്രഷൻ ചെയർ. ) തുടങ്ങിയവരും സ്ഥാനമേറ്റു. ഓപ്പറേഷൻ തൂഫാൻ ൻ്റെ ഭാഗമായി എൻ്റെ കൃഷി, എൻ്റെ ലഹരി പദ്ധതിയുടെ ലോഗോ പ്രകാശനവും ആറ് വരി പാതയിൽ സുരക്ഷിത യാത്രയ്ക്ക് ഓൺ ലൈൻ പഠനം പദ്ധതിയുടെ ലോഞ്ചിങ്ങും നടത്തി.

ട്രാഫിക്ക് പോലീസിനും നിറവ് പ്രവർത്തകർക്കും കുട കൈമാറി.പ്രമേഹ രോഗ വിമുക്ത ക്യാമ്പയിൻ, മാസ് ബീച്ച് ശുചീകരണം, സ്റ്റാട്ട് ആപ്പ് ഫെസ്റ്റിവൽ, ക്യാമ്പസ് ടാലൻ്റ് ഫെസ്റ്റ്, റോട്ടറി ഫ്ലവർ ഷോ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്. മുൻ ഡിസ്ട്രിക്ട് ഗവർണർ മാരായശ്രീധരൻ നമ്പ്യാർ, ഡോ. രാജേഷ് സുഭാഷ്, ഡോ സേതു ശിവശങ്കർ,

ഡി ഡി സി സജിത് നല്ലൂർ, റോട്ടറി അസി. ഗവർണർ സന്നാഫ് പാലക്കണ്ടി, ജി ജി ആർ കെ വി സവീഷ്, ഇലക്ട് പ്രസിഡൻ്റ് കെ നിധിൻ ബാബു, ഡിസ്ട്രിക് കോൺഫ്രൻസ് ചെയർ അബ്ദുൽ ജലീൽ എടത്തിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/376052/rotary-club-calicut-cyber-city-new-office-bearers-2026-27)