---
title: "കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി"
english_title: "Kerala Businessmen's Coordination Committee Valiyangadi Unit has new office bearers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/359869/kerala-businessmens-coordination-committee-valiyangadi-unit-has-new-office-bearers"
published_at: "2026-05-16T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0859ce4a351_hh.jpg"
keywords: []
---

# കേരളവ്യപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് പുതിയ ഭാരവാഹികളായി

> **Lead Summary:** കോഴിക്കോട് : വലിയങ്ങാടി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും 2026 - 28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മലബാർ ചേംമ്പർ ഹാളിൽ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈറ്റ് ഫീൽഡ് ഉടമ എം പി എം കാസിം അധ്യക്ഷത വഹിച്ചു.

## Article Content

കോഴിക്കോട് : വലിയങ്ങാടി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും 2026 - 28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മലബാർ ചേംമ്പർ ഹാളിൽ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈറ്റ് ഫീൽഡ് ഉടമ എം പി എം കാസിം അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ : വൈറ്റ് ഫീൽഡ് ഉടമ എം പി എം കാസിം (പ്രസിഡണ്ട്) , പൊള്ളാച്ചി ട്രേഡേർസ് ഉടമ സുബൈർ പി കെ (ജനറൽ സെക്രട്ടറി), ന്യൂ ട്രെഡേഴ്സ് ഉടമ മുഹമ്മദലി (ട്രഷറർ), ഹുക്കുമത്ത് വലിയങ്ങാടി (വർക്കിംഗ് പ്രസിഡണ്ട്) എന്നിവരെയാണ് തിരഞ്ഞെടുത്തത് . ഹുക്മത് വലിയങ്ങാടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ കെ മൻസൂർ , മണ്ഡലം ജനറൽ സെക്രട്ടറി എ ചന്ദ്രശേഖരൻ , നിയോജകമണ്ഡലം പ്രസിഡണ്ട് പിവിഎ സിദ്ദീഖ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് നാസർ സൗഭാഗ്യ , ന്യൂട്രേഡേർസ് മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വ്യാപാരമാർക്കറ്റായ കോഴിക്കോട് വലിയങ്ങാടിക്കെതിരെ സർക്കാറുകൾ കൈക്കൊള്ളുന്ന അനാസ്ഥക്കെതിരെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. മനാഫ് കാപ്പാട് ജില്ലാ വൈസ് പ്രസിഡണ്ട്, വരണാധികാരിയായി. പൊള്ളാച്ചി ട്രേഡേഴ്സ് ഉടമ പി കെ സുബൈർ സ്വാഗതവും മലബാർ ട്രേഡിങ് കമ്പനി ഉടമ ജലീൽ പി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/359869/kerala-businessmens-coordination-committee-valiyangadi-unit-has-new-office-bearers)