---
title: "മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്"
english_title: "Fix MediSep flaws Protest march to Kozhikode Civil Station"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/356247/fix-medisep-flaws-protest-march-to-kozhikode-civil-station"
published_at: "2026-04-29T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2291f87523_protest_march.jpg"
keywords: []
---

# മെഡിസെപ് അപാകതകൾ പരിഹരിക്കുക; കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

> **Lead Summary:** മെഡിസെപ് അപാകതകളുടെ പരിഹാരത്തിനായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മെഡിസെപ്പിലെ അപാകതകളുമായി ബന്ധപ്പെട്ട് 8 പ്രധാന ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് ജോയിന്റ് കൌൺസിൽ പ്രതിഷേധ മാർച്ച് നടത്തിയത്.

## Article Content

മെഡിസെപ് അപാകതകളുടെ പരിഹാരത്തിനായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മെഡിസെപ്പിലെ അപാകതകളുമായി ബന്ധപ്പെട്ട് 8 പ്രധാന ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് ജോയിന്റ് കൌൺസിൽ പ്രതിഷേധ മാർച്ച് നടത്തിയത്.

പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം കെ അജിന ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി സുനിൽകുമാർ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി റാം മനോഹർ സ്വാഗതവും സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം ആർ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം പി ഡി അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു.നിരവധി നേതാക്കൾ പങ്കെടുത്ത പരിപാടി 11 മണിക്ക് സിവിൽ സ്റ്റേഷൻ മേഖലാ സെക്രട്ടറിയുടെ നന്ദി പ്രസംഗത്തോടെ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/356247/fix-medisep-flaws-protest-march-to-kozhikode-civil-station)