---
title: "നിതിൻ രാജന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെസമഗ്ര അന്വേഷണം നടത്തണം -ആർ വൈ ജെ ഡി"
english_title: "A thorough investigation should be conducted against those responsible for Nithin Rajan's death - RYJD"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/353403/a-thorough-investigation-should-be-conducted-against-those-responsible-for-nithin-rajans-death-ryjd"
published_at: "2026-04-14T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de6c52103cd_44.jpg"
keywords: []
---

# നിതിൻ രാജന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെസമഗ്ര അന്വേഷണം നടത്തണം -ആർ വൈ ജെ ഡി

> **Lead Summary:** തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബി ഡി എസ് വിദ്യാർത്ഥിയായ തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻ രാജന്റെ മരണത്തിന് ഉത്തരവാധികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും സർവീസിൽനിന്ന് പിരിച്ചുവിടുന്നുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും ആർ വൈ ജെ ഡി സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബി ഡി എസ് വിദ്യാർത്ഥിയായ തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻ രാജന്റെ മരണത്തിന് ഉത്തരവാധികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും സർവീസിൽനിന്ന് പിരിച്ചുവിടുന്നുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും ആർ വൈ ജെ ഡി സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ ആവശ്യപ്പെട്ടു.

ജാതി അധിക്ഷേപം മാനസിക പീഡനം തുടങ്ങിയവ മൂലമാണ് നിതിൻ ആത്മഹത്യ ചെയ്തത് എന്ന വസ്തുത പുറത്തുവരുന്നത് അത്യന്തംഗൗരവകരമാണ്. ഇതുമായി ബന്ധപ്പെട്ട അധ്യാപകർ കോളേജ് മാനേജ്മെൻറ് എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആർ വൈ ജെ ഡി ആവശ്യപ്പെട്ടു.

നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചു ജില്ലാ പ്രസിഡണ്ട് ആദിൽ ഷാ ,ജില്ലാ സെക്രട്ടറി ആർ അനീഷ് .ആലുവിള ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/353403/a-thorough-investigation-should-be-conducted-against-those-responsible-for-nithin-rajans-death-ryjd)