---
title: "ഓർമ്മയുടെ അടയാളം; മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം"
english_title: "Madhusudhanan Cherukkadu wins Children's Story Award"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/351348/madhusudhanan-cherukkadu-wins-childrens-story-award"
published_at: "2026-04-03T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf867748ff7_madhusoodhanan.jpg"
keywords: []
---

# ഓർമ്മയുടെ അടയാളം; മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം

> **Lead Summary:** മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം. അഷിതാ സ്മാരക സമിതി, സംസ്ഥാനതലത്തിൽ നടത്തിയ രചനാ മത്സരത്തിൽ, ബാലകഥയ്ക്ക് ഒന്നാംസ്ഥാനം മധുസൂദനൻ ചെറുക്കാട് സ്വന്തമാക്കി. ഓർമ്മയുടെ അടയാളം എന്ന ബാലകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഏപ്രിൽ 4-ന് ,തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

മധുസൂദനൻ ചെറുക്കാടിന് ബാലകഥാ പുരസ്കാരം. അഷിതാ സ്മാരക സമിതി, സംസ്ഥാനതലത്തിൽ നടത്തിയ രചനാ മത്സരത്തിൽ, ബാലകഥയ്ക്ക് ഒന്നാംസ്ഥാനം മധുസൂദനൻ ചെറുക്കാട് സ്വന്തമാക്കി. ഓർമ്മയുടെ അടയാളം എന്ന ബാലകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഏപ്രിൽ 4-ന് ,തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് സ്വദേശിയാണ് മധുസൂദനൻ. മലയാള സാഹിത്യത്തിൽ ബിരുദവും, ബി. എഡും.നേടിയശേഷം,അധ്യാപകനായും, ക്ലറിക്കൽ തസ്തികയിലും ജോലി ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പിൽ,കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്, കൊയിലാണ്ടി നഗരസഭ, നൊച്ചാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2025-ൽ സർവീസിൽ നിന്ന് വിരമിച്ചു.

ആനുകാലികങ്ങളിലും, നവമാധ്യമങ്ങളിലും കവിതകൾ, കഥകൾ, ബാലസാഹിത്യം എന്നിവ എഴുതുന്നു. ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഗാനങ്ങളുടെ ആൽബങ്ങളും, സീ ഡികളും പുറത്തിറക്കിയിട്ടുണ്ട്. ഭാഷാശ്രീ സാഹിത്യ പുരസ്കാരം, ബാലാമണിയമ്മ സ്മാരക കവിതാ പുരസ്കാരം,അഷിതാ സ്മാരക ബാലകവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/351348/madhusudhanan-cherukkadu-wins-childrens-story-award)