---
title: "ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു"
english_title: "RMBF Calicut new office bearers take charge"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/349560/rmbf-calicut-new-office-bearers-take-charge"
published_at: "2026-03-25T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c367db8373e_club.jpg"
keywords: []
---

# ആർ എം ബി എഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് : റോട്ടറി ക്ലബ്ബ് അംഗങ്ങളിലെ ബിസിനസ് കൂട്ടായ്മയായ റോട്ടറി മീൻസ് ബിസിനസ് ഫെലോഷിപ്പ് ( ആർ എം ബി എഫ് കാലിക്കറ്റ്) - 2026 ലെ ഭാരവാഹികൾ ചുമതലയേറ്റു. ഷാജി കോസ്മോസ് ( ചെയർമാൻ), രജനി ഉമേഷ് ( സെക്രട്ടറി) , പൂനം ശർമ്മ ( ട്രഷർ ) എന്നിവർ ഉൾപ്പെടെ 20 അംഗ ബോർഡ് മെമ്പർമാർ ചുമതലയേറ്റു. മലബർ പാലസിൽ നടന്ന ചടങ്ങ് ഐ ഐ എം കാലിക്കറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.ദീപക് എസ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് : റോട്ടറി ക്ലബ്ബ് അംഗങ്ങളിലെ ബിസിനസ് കൂട്ടായ്മയായ റോട്ടറി മീൻസ് ബിസിനസ് ഫെലോഷിപ്പ് ( ആർ എം ബി എഫ് കാലിക്കറ്റ്) - 2026 ലെ ഭാരവാഹികൾ ചുമതലയേറ്റു. ഷാജി കോസ്മോസ് ( ചെയർമാൻ), രജനി ഉമേഷ് ( സെക്രട്ടറി) , പൂനം ശർമ്മ ( ട്രഷർ ) എന്നിവർ ഉൾപ്പെടെ 20 അംഗ ബോർഡ് മെമ്പർമാർ ചുമതലയേറ്റു. മലബർ പാലസിൽ നടന്ന ചടങ്ങ് ഐ ഐ എം കാലിക്കറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.ദീപക് എസ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആർ എം ബി എഫ് മുൻ ചെയർപേഴ്സൺ ഡോ.റീന അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ഭാരവാഹികളെ ആദരിച്ചു. ഡി ജി എൻ ദീപക് നായർ , ഡോ സേതു ശിവശങ്കർ ,ഡോ രാജേഷ് സുഭാഷ് ,ചാർട്ടർ ചെയർ സുജിത് സുരേഷ് , അബ്ദുൽ ജലീൽ ഇടത്തിൽ ,കെ എൻ ജയന്ത് എന്നിവർ പ്രസംഗിച്ചു.

**
**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/349560/rmbf-calicut-new-office-bearers-take-charge)