---
title: "ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ"
english_title: "Gas shortage Calicut Chamber demands government intervention"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/347308/gas-shortage-calicut-chamber-demands-government-intervention"
published_at: "2026-03-12T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2bd79eb0d1_calicut_chember.jpg"
keywords: []
---

# ഗ്യാസ് ക്ഷാമം: സർക്കാർ ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം കാര്യമായി തടസ്സപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ, കേറ്ററിംഗ് വ്യവസായ മേഖലയുടെ നിലനിൽപ്പിനും പൊതുജനങ്ങളുടെ സൗകര്യത്തിനുമായി ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം കാര്യമായി തടസ്സപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ, കേറ്ററിംഗ് വ്യവസായ മേഖലയുടെ നിലനിൽപ്പിനും പൊതുജനങ്ങളുടെ സൗകര്യത്തിനുമായി ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഹോട്ടൽ , കേറ്ററിംഗ് മേഖലകളുടെ പ്രവർത്തനം നിശ്ചലാവസ്ഥയിലേക്ക് കടക്കുകയാണ് . ഇതാകട്ടെ ഹോട്ടൽ, കേറ്ററിംഗ് വ്യവസായ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നതോടൊപ്പം പൊതുജനങ്ങളെയും ബാധിച്ചു.

അതേ സമയം കൊമേഴ്സ്യൽ ഗ്യാസിന്റെ ലഭ്യതയെ കുറിച്ചോ വിതരണം എപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന കാര്യത്തിലോ ബന്ധപ്പെട്ട അധികൃതരിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് കാലിക്കറ്റ് ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടിയും സെക്രട്ടറി ബോബിഷ് കുന്നത്തും പ്രസ്ഥാവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/347308/gas-shortage-calicut-chamber-demands-government-intervention)