---
title: "വിവരാവകാശ പ്രവർത്തകന് നേരെ വധ ഭീഷണി; ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി"
english_title: "Death threat against RTI activist Complaint against Ulliyeri Panchayat Secretary"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/346559/death-threat-against-rti-activist-complaint-against-ulliyeri-panchayat-secretary"
published_at: "2026-03-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae68f7c5a27_compalint.jpg"
keywords: []
---

# വിവരാവകാശ പ്രവർത്തകന് നേരെ വധ ഭീഷണി; ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി

> **Lead Summary:** **ഉള്ള്യേരി :( **[www.truevisionnews.com]** )** വിവരാവകാശ പ്രവർത്തകന് നേരെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി വധ ഭീഷണി നടത്തിയെന്ന് പരാതി വിവരാവാകാശ പ്രവർത്തകൻ ഷമീർ നളന്ദ ഇത് സംബന്ധിച്ച് അത്തോളി പോലീസിൽ പരാതി നൽകി.ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ചും മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട അപാകതകളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ച് വിജിലൻസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫോണിലൂടെ പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് അസഭ്യവർഷവും വധഭീഷണിയും മുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

## Article Content

**ഉള്ള്യേരി :( **[www.truevisionnews.com]** )** വിവരാവകാശ പ്രവർത്തകന് നേരെ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി വധ ഭീഷണി നടത്തിയെന്ന് പരാതി വിവരാവാകാശ പ്രവർത്തകൻ ഷമീർ നളന്ദ ഇത് സംബന്ധിച്ച് അത്തോളി പോലീസിൽ പരാതി നൽകി.ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ചും മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട അപാകതകളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ച് വിജിലൻസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫോണിലൂടെ പഞ്ചായത്ത് സെക്രട്ടറി സുനിൽ ഡേവിഡ് അസഭ്യവർഷവും വധഭീഷണിയും മുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ കൊല്ലം ജില്ല സെക്രട്ടറി എന്ന് പരിചയപ്പെടുത്തി ഫോണിൽ ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയും ഭീഷണി മുഴക്കിയിട്ടുണ്ട്. നേരത്തെയും പഞ്ചായത്ത് സെക്രട്ടറി സമാന രീതിയിൽ അസഭ്യവർഷം നടത്തിയതായി ഷമീർ നളന്ദ ആരോപിച്ചു.

വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഫോൺ സംഭാഷണം റിക്കോർഡ് ചെയ്തതടക്കം ഉൾപ്പെടുത്തി ജില്ലാ കലക്ടർക്കും പഞ്ചായത്ത് പ്രിൻസിപ്പൾ സെക്രട്ടറിയിക്കും പരാതി നൽകിയതായി ഷമീർ നളന്ദ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/346559/death-threat-against-rti-activist-complaint-against-ulliyeri-panchayat-secretary)