---
title: "ബാലുശ്ശേരി കോട്ട ശ്രീപരദേവതക്ഷേത്രം വികസന പദ്ധതികളുടെ പ്രവർത്തി ഉത്‌ഘാടനം  നിർവഹിച്ചു"
english_title: "Balussery Kota Sreeparadeva Temple development projects inaugurated"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/345734/balussery-kota-sreeparadeva-temple-development-projects-inaugurated-new"
published_at: "2026-03-05T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92e2668314_5.jpg"
keywords: []
---

# ബാലുശ്ശേരി കോട്ട ശ്രീപരദേവതക്ഷേത്രം വികസന പദ്ധതികളുടെ പ്രവർത്തി ഉത്‌ഘാടനം  നിർവഹിച്ചു

> **Lead Summary:** **ബാലുശ്ശേരി :( **[www.truevisionnews.com]** ) ** ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൻ്റെയും അനുബന്ധസൗകര്യങ്ങളുടെയും നവീകരണ പ്രവർത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാലുശ്ശേരി എം.എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി അനുവദിക്കപ്പെട്ട നാലര കോടി രൂപയുടെ വികസന പദ്ധതികളാണ് ക്ഷേത്രത്തിനും പരിസരത്തും നടപ്പിലാക്കുന്നത്.

## Article Content

**ബാലുശ്ശേരി :( **[www.truevisionnews.com]** ) ** ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൻ്റെയും അനുബന്ധസൗകര്യങ്ങളുടെയും നവീകരണ പ്രവർത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാലുശ്ശേരി എം.എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി അനുവദിക്കപ്പെട്ട നാലര കോടി രൂപയുടെ വികസന പദ്ധതികളാണ് ക്ഷേത്രത്തിനും പരിസരത്തും നടപ്പിലാക്കുന്നത്.

ഒന്നാംഘട്ടം ടെൻഡർ ചെയ്യപ്പെട്ട 2 കോടി രൂപ വകയിരുത്തി ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കുന്ന കോട്ട നട റോഡ് നവീകരണം പുഴ സംരക്ഷണം കുളിക്കടവ് നവീകരണം വിസിബി നവീകരണം തുടങ്ങിയ പ്രവൃത്തികളുടെ ഉദ്ഘാടനം എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവഹിച്ചു.

കേരള ടൂറിസം വകുപ്പ് രണ്ടര കോടിയിലധികം വരുന്ന തുക വകയിരുത്തി ക്ഷേത്രകല പരിശീലന കളരിയും അന്നദാന മണ്ഡവവും ഉൾപ്പെടെ മറ്റ് അനുബന്ധ പ്രവർത്തങ്ങളും നടത്തുന്നതിന് അടുത്ത് തന്നെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ടെൻഡർ നടപടിയിലാണിപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന സമ്മേളനത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി രാഗേഷ്, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ പുളിയുള്ളതിൽ, വാർഡ് മെംബർ സരിത. ടി.കെ വി.എം കുട്ടികൃഷ്ണൻ അമ്പാടി ബാബുരാജ്, എം.കെ. ലോഹിതാക്ഷൻ, കെ.വിജയകുമാർ, ടി.വി. പ്രവീൺ കുമാർ,എ ദിനേശൻ, ആർ.കെ. മനോജ് എന്നിവർ സംസാരിച്ചു. ഷീജ മാതുകണ്ടി സ്വാഗതവും പി.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/345734/balussery-kota-sreeparadeva-temple-development-projects-inaugurated-new)