---
title: "സ്വച്ഛ് സർവ്വേക്ഷൻ ദേശീയ ശുചിത്വ സർവ്വേ പ്രീ അസസ്സ്മെന്റ്‌ പരിശോധനകൾ ആരംഭിച്ചു"
english_title: "Swachh Survekshan National Cleanliness Survey Pre-Assessment Inspections have begun."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/343173/swachh-survekshan-national-cleanliness-survey-pre-assessment-inspections-have-begun"
published_at: "2026-02-20T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998485e56b08_gj.jpg"
keywords: []
---

# സ്വച്ഛ് സർവ്വേക്ഷൻ ദേശീയ ശുചിത്വ സർവ്വേ പ്രീ അസസ്സ്മെന്റ്‌ പരിശോധനകൾ ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട്: **ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്ന സ്വച്ച് സർവേക്ഷൻ ദേശീയ ശുചിത്വ സർവ്വേ നടപടികൾക്ക് മുന്നോടിയായി ജില്ലയിൽ പ്രീ-അസസ്മെന്റ് സർവ്വേ ആരംഭിച്ചു.

## Article Content

**കോഴിക്കോട്: **ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്ന സ്വച്ച് സർവേക്ഷൻ ദേശീയ ശുചിത്വ സർവ്വേ നടപടികൾക്ക് മുന്നോടിയായി ജില്ലയിൽ പ്രീ-അസസ്മെന്റ് സർവ്വേ ആരംഭിച്ചു.

കോഴിക്കോട് കോർപ്പറേഷനിലും 6 നഗരസഭകളിലും ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോട് എഴുപതാം സ്ഥാനത്ത് എത്തിയിരുന്നു ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ് നഗരസഭകൾ ഒരുങ്ങുന്നത്.

ഇതിന് മുന്നോടിയായി വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്റേർണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധനകൾക്ക് നേതൃ നേതൃത്വം നൽകുന്നത്. ശുചിത്വ മിഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/343173/swachh-survekshan-national-cleanliness-survey-pre-assessment-inspections-have-begun)