---
title: "നിഷി ഗോവിന്ദിന്റെ ശിവപാദം ശ്രദ്ധേയമായി"
english_title: "Nishi Govind Shiva feet were remarkable"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/342596/nishi-govind-shiva-feet-were-remarkable"
published_at: "2026-02-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954ba2c7b82_nishi.jpg"
keywords: []
---

# നിഷി ഗോവിന്ദിന്റെ ശിവപാദം ശ്രദ്ധേയമായി

> **Lead Summary:** **താമരശ്ശേരി: ** രുദ്ര, നിഴൽ തച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ നായികയായി വന്ന്, മികച്ച നടി എന്ന് തെളിയിച്ച നിഷി ഗോവിന്ദ് മികച്ചൊരു നർത്തകിയുമാണെന്ന് തെളിയിച്ചിരിക്കുന്നു. ശിവരാത്രി ദിനത്തിൽ, താമരശ്ശേരി വെഴുപ്പൂർ ശിവക്ഷേത്രത്തിൽ, നിഷി അവതരിപ്പിച്ച ശിവപാദം എന്ന നൃത്ത ശിൽപ്പം ജനങ്ങളെ ആകർഷിച്ചു.

## Article Content

**താമരശ്ശേരി: ** രുദ്ര, നിഴൽ തച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ നായികയായി വന്ന്, മികച്ച നടി എന്ന് തെളിയിച്ച നിഷി ഗോവിന്ദ് മികച്ചൊരു നർത്തകിയുമാണെന്ന് തെളിയിച്ചിരിക്കുന്നു. ശിവരാത്രി ദിനത്തിൽ, താമരശ്ശേരി വെഴുപ്പൂർ ശിവക്ഷേത്രത്തിൽ, നിഷി അവതരിപ്പിച്ച ശിവപാദം എന്ന നൃത്ത ശിൽപ്പം ജനങ്ങളെ ആകർഷിച്ചു.

നിഷി ഗോവിന്ദ് തന്നെ സംവിധാനം നിർവ്വഹിച്ച, ഈ നൃത്ത ശിൽപ്പം പ്രേക്ഷകർക്ക് നല്ലൊരു വിരുന്നാണ് ഒരുക്കിയത്. നല്ലൊരു നടി എന്ന പേര് നേടിയ നിഷി ഗോവിന്ദ് ഈ നൃത്തത്തിലൂടെ നല്ലൊരു നർത്തകി കൂടിയാണ് താനെന്ന് തെളിയിക്കുകയായിരുന്നു.

ദുബൈയിൽ വർക്ക് ചെയ്യുന്ന നിഷി ഗോവിന്ദ്, ഈ നൃത്ത ശിൽപ്പം അവതരിപ്പിക്കാനായി, സ്വന്തം നാടായ താമരശ്ശേരിയിൽ എത്തുകയായിരുന്നു. ശിവഭക്തയായ ഇവർ നാട്ടിലെ ക്ഷേത്രത്തിൽ ഭക്തിപൂർവ്വം സമർപ്പിച്ച ശിവ പാദം നൃത്ത ശിൽപ്പം, നാട്ടുകാർ സന്തോഷത്തോടെ ഏറ്റുവാങ്ങി. നിഷിയുടെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സഫലമായത്.

നിഴൽ തച്ചൻ, രുദ്ര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം, മികച്ച ചില ചിത്രങ്ങളിൽ, ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷി ഗോവിന്ദ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/342596/nishi-govind-shiva-feet-were-remarkable)