---
title: " സ്വച്ഛ് സർവേക്ഷൻ; ഏകദിന ശില്പശാല സംഘടിപ്പിച്ചു"
english_title: "Swachh Survekshan; One-day workshop organized"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/340769/swachh-survekshan-one-day-workshop-organized"
published_at: "2026-02-07T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69871b0904699_news.jpg"
keywords: []
---

#  സ്വച്ഛ് സർവേക്ഷൻ; ഏകദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **സ്വച്ഛ് സർവേക്ഷൻ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : **സ്വച്ഛ് സർവേക്ഷൻ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട് പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ സ്റ്റേറ്റ് അർബൻ പ്രോഗ്രാം ഓഫീസർ ബി അനീഷ്, എ ഫൈസി, ടെസി മാർക്കോസ്, ആർ എസ് അമീർ ഷാ, എം പൂജ എന്നിവർ ക്ലാസുകൾ നയിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ.ടി. രാകേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ ഒ ജ്യോതിഷ് നന്ദി പറഞ്ഞു. ജില്ലാ ജോയിൻ്റ് ഡയറക്ടർ പ്രസാദ്, കോർപ്പറേഷൻ സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ സന്നിഹിതരായിരുന്നു.

ക്ലീൻ സിറ്റി മാനേജ്ർമാർ, സ്വച്ഛ സർവേഷന്‍ നോഡൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വ മിഷൻ യങ് പ്രൊഫഷണൽസ് തുടങ്ങി 140 പേർ പങ്കെടുത്തു. രാവിലെ 10.30 ന് ആരംഭിച്ച പരിപാടി വൈകിട്ട് 4.00 മണിക്ക് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/340769/swachh-survekshan-one-day-workshop-organized)