adimage

അറിവിനെ ആഘോഷമാക്കി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വേദി

അറിവിനെ ആഘോഷമാക്കി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വേദി
2026-01-30T20:54:00 | By Susmitha Surendran

കോഴിക്കോട് : (https://kozhikode.truevisionnews.com/) ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ ശ്മശാനത്തിന്റെ പേരെന്ത്, വട്ടിപ്പലിശക്കാരില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനായി സഹകരണ ബാങ്കുമായി ചേര്‍ന്ന് കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതി ഏത്... ചോദ്യങ്ങള്‍ ചോദിച്ച് തീരും മുമ്പേ ഉത്തരങ്ങള്‍ പറയാന്‍ ഒരുങ്ങിനിന്ന് വിദ്യാര്‍ഥികള്‍.

മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരവേദിയാണ് വിദ്യാര്‍ഥികള്‍ അറിവിന്റെ ആഘോഷമാക്കി മാറ്റിയത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായ പച്ചക്കുതിര മുതല്‍ ആഗോളതലത്തില്‍ തരംഗം തീര്‍ത്ത ലബുബു പാവകള്‍, ജോളോ ചിപ്‌സ് എന്നിങ്ങനെ ഉത്തരങ്ങളായി വരുന്ന പുതുതലമുറ ചോദ്യങ്ങള്‍ മത്സരവേദിയെ കൂടുതല്‍ ലൈവാക്കി.

സമകാലിക സംഭവങ്ങള്‍, പൊതുവിജ്ഞാനം, ശാസ്ത്രം, ചരിത്രം തുടങ്ങിയവ കൂട്ടിയിണക്കിയുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ അറിവും ചിന്താശേഷിയും ഒരുപോലെ പരീക്ഷിക്കുന്നതായിരുന്നു. ചിത്രങ്ങളുടെയും വീഡിയോകളുടെയും സൂചനകളുടെയും സഹായത്തോടെ കേരളത്തിന്റെയും കോഴിക്കോടിന്റെയുമെല്ലാം വികസന മുന്നേറ്റങ്ങളും ചോദ്യങ്ങളായെത്തി.

കോഴിക്കോട് മോണോ റെയില്‍, പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, വയനാട് തുരങ്ക പാത എന്നിവയുടെ റൂട്ട് മാപ്പുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് മത്സരാഥികള്‍ തിരിച്ചറിഞ്ഞത്.

സ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 28 ടീമുകളും കോളേജ് തലത്തില്‍ 68 ടീമുകളുമാണ് പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍നിന്ന് യോഗ്യത നേടിയ ആറ് ടീമുകള്‍ വീതമാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്.

സ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനം നേടിയ ടീമുകള്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഡോ. കെ എം വിഷ്ണു നമ്പൂതിരി, അമിത് മധുപാല്‍ എന്നിവരാണ് ക്വിസ് നയിച്ചത്. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സമ്മാനങ്ങള്‍ കൈമാറി.

Content Highlight: Chief Minister's Mega Quiz venue celebrates knowledge

Next TV

Related Stories
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

Jul 23, 2026 08:38 PM

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി തേവർമലയിലേക്ക് മഴനടത്തം. സി.കെ കാസിം...

Read More >>
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

Jul 20, 2026 05:09 PM

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

2009ൽ തറക്കല്ലിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ പദ്ധതി ഇനിയും പൂർത്തിയായില്ല. കോർപ്പറേഷൻ മുന്നോട്ട് വരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന്...

Read More >>
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

Jul 10, 2026 08:07 PM

ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

ഇഫ് കോ - നാം കോസ് സെമിനാർ...

Read More >>
റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

Jul 9, 2026 06:10 PM

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ്...

Read More >>
താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

Jul 4, 2026 05:43 PM

താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27...

Read More >>
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

Jul 2, 2026 07:03 PM

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് , താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/-