---
title: "'കാനത്തിൽ ജമീല' സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം നിർവഹിച്ചു"
english_title: "'Kanathil Jameela' memorial bridge work inaugurated"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/339209/kanathil-jameela-memorial-bridge-work-inaugurated"
published_at: "2026-01-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cadb77210f_bridge_inauguration.jpg"
keywords: []
---

# 'കാനത്തിൽ ജമീല' സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം നിർവഹിച്ചു

> **Lead Summary:** **മൂടാടി : [** മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. അന്തരിച്ച കാനത്തിൽ ജമീല എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പാലം നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. ഉത്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില പ്രവൃത്തി നിർവ്വഹിച്ചു.

## Article Content

**മൂടാടി : [** മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. അന്തരിച്ച കാനത്തിൽ ജമീല എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പാലം നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. ഉത്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില പ്രവൃത്തി നിർവ്വഹിച്ചു.

അവരോടുളള ആദര സൂചകമായി പാലത്തിന് എം.എൽ.എയുടെ പേര് നൽകാൻ തീരുമാനിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഷഹീർ വി.എ. കെ - സി.കെ.അബുബക്കർ റാഫി ദാരിമി, ഷിഹാസ് ബാബു ശശി ടി.ടി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റസി ബഷീർ സ്വാഗതവും റഫീഖ് പുത്തലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/339209/kanathil-jameela-memorial-bridge-work-inaugurated)