---
title: "എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി; കൊയിലാണ്ടിയിൽ ജെ.സി. നഴ്സറി കലോത്സവം"
english_title: "For LKG and UKG students JC Nursery Kalolsavam in Koyilandy"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/327159/for-lkg-and-ukg-students-jc-nursery-kalolsavam-in-koyilandy"
published_at: "2025-11-21T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692054cba999e_jc_nursery.jpg"
keywords: []
---

# എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി; കൊയിലാണ്ടിയിൽ ജെ.സി. നഴ്സറി കലോത്സവം

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി നടത്തുന്ന 35-ാമത് ജെ.സി. നഴ്സറി കലോത്സവം ജനുവരി 18ന് രാവിലെ ഒൻപതിന് കൊയിലാണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കോഴിക്കോട് : കൊയിലാണ്ടി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി നടത്തുന്ന 35-ാമത് ജെ.സി. നഴ്സറി കലോത്സവം ജനുവരി 18ന് രാവിലെ ഒൻപതിന് കൊയിലാണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരിക്കാൻ താൽപര്യമുള്ളവർ ജനുവരി 7ന് വൈകിട്ട് നാലിനുമുമ്പായി രജിസ്റ്റർ ചെയ്യണം.

**കൂടുതൽ വിവരങ്ങൾക്ക്: 9605576655**

പത്രസമ്മേളനത്തിൽ കൊയിലാണ്ടി ജെ.സി.ഐ. പ്രസിഡന്റ് ഡോ. അഖിൽ എസ്. കുമാർ, നിയുക്ത പ്രസിഡൻ്റ് ജസ്ന സൈനുദ്ദീൻ, പ്രോജക്ട് ഡയറക്ടർ ഡോ സൂരജ് എസ് എസ്, ഉജ്ജ്വൽ എച്ച് ആർ, രശ്മി യു, കിരൺ കുമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/327159/for-lkg-and-ukg-students-jc-nursery-kalolsavam-in-koyilandy)