---
title: "  കാത്തിരിപ്പിന് വിരാമം...:  സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക്  നവംബർ 6 ന് കോഴിക്കോട് തുടക്കം "
english_title: "IESFK, kozhikkode, short film festival  november 6"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/324347/iesfk-kozhikkode-short-film-festival-november-6"
published_at: "2025-11-04T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a219c14966_film.jpg"
keywords: []
---

#   കാത്തിരിപ്പിന് വിരാമം...:  സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക്  നവംബർ 6 ന് കോഴിക്കോട് തുടക്കം 

> **Lead Summary:** കോഴി**ക്കോട് : ** ചലച്ചിത്ര പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏഴാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട്ട് അരങ്ങുണരുന്നു.

## Article Content

കോഴി**ക്കോട് : ** ചലച്ചിത്ര പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏഴാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട്ട് അരങ്ങുണരുന്നു.

നവംബർ ആറ് വ്യാഴാഴ്ച മുതൽ ഒമ്പത് വരെ ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന മേളയിൽ ലോകമെമ്പാടുമുള്ള ചെറു സിനിമകളുടെ സംഗമത്തിന് വേദിയാകും. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രങ്ങൾ പലസ്തീൻ പ്രമേയമാക്കിയുള്ളവയാണെന്നത് ശ്രദ്ധേയമാണ്.

വനിതാ ചലച്ചിത്ര സംവിധായകരായ ജപാനിലെ മികാസ സാക്കി, തമിഴ് നാട്ടിലെ അഭിഷേക്ത, ഐതിഹ്യ അശോക് കുമാർ , സംവിധായികയും അഭിനേത്രിയുമായ ഗൗതമി ഗോപൻ എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

ഹംദി അൽ ഹുസൈനി, സമർ ടെഹർ ലുലു എന്നിവർ ചേർന്ന സംവിധാനം ചെയ്ത ആഡാസ് ഫലസ്തീൻ, മഹ്മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത തേ ലാസ്റ്റ് ഡേ എന്നീ പാലസ്‌തീൻ പ്രമേയമായ സിനിമകളാണ് ഉദ്ഘാടന ചിത്രങ്ങൾ. ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകൾ പ്രദർശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/324347/iesfk-kozhikkode-short-film-festival-november-6)