---
title: "ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം വികസന പദ്ധതി പ്രഖ്യാപനം"
english_title: "Balussery Kota Sree Vettakkoru Makan Temple Development Project Announcement"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/324006/balussery-kota-sree-vettakkoru-makan-temple-development-project-announcement"
published_at: "2025-11-02T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69078691de9ac_f.jpg"
keywords: []
---

# ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം വികസന പദ്ധതി പ്രഖ്യാപനം

> **Lead Summary:** **ബാലുശ്ശേരി: [** കോട്ട പരദേവത ക്ഷേത്രത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി നിലവിലുള്ള ട്രസ്റ്റി ബോർഡ് അധികാരമേറ്റതു മുതൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു. ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെഎം സച്ചിൻ ദേവന്റെ ഇടപെടലിന്റെ ഫലമായി ടൂറിസം ഡിപ്പാർട്ട്മെൻറ് പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരക്കോടിയിൽ അധികം വരുന്ന എസ്റ്റിമേറ്റ് തുകയിൽ ക്ഷേത്ര കലാ പരിശീലന കളരിയും അന്നദാന മണ്ഡപം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു.

## Article Content

**ബാലുശ്ശേരി: [** കോട്ട പരദേവത ക്ഷേത്രത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി നിലവിലുള്ള ട്രസ്റ്റി ബോർഡ് അധികാരമേറ്റതു മുതൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു. ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെഎം സച്ചിൻ ദേവന്റെ ഇടപെടലിന്റെ ഫലമായി ടൂറിസം ഡിപ്പാർട്ട്മെൻറ് പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരക്കോടിയിൽ അധികം വരുന്ന എസ്റ്റിമേറ്റ് തുകയിൽ ക്ഷേത്ര കലാ പരിശീലന കളരിയും അന്നദാന മണ്ഡപം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു.

കൂടാതെ ചുറ്റുമതിൽ നടപ്പാത ഗേറ്റ് ഉൾപ്പെടെ അനുബന്ധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. മഞ്ഞപ്പുഴ രാമൻ പുഴ നവീകരണത്തിന്റെ ഭാഗമായി കോട്ട നട ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷൻ വകുപ്പും രണ്ടു കോടി രൂപ അനുവദിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.  പദ്ധതിയുടെ പ്രഖ്യാപനയോഗമാണ് ഇന്ന് ക്ഷേത്രത്തിന് അടുത്തുള്ള പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്നത്.

പ്രസ്തുത ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  VM. കുട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു, പദ്ധതിയുടെ പ്രഖ്യാപനം  ബാലശ്ശേരി എംഎൽഎ  അഡ്വ കെഎം സച്ചിൻ ദേവ് നിർവഹിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാല കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. തന്ത്രി പന്നിയം വള്ളി ബ്രഹ്മശ്രീ കുമാരൻ ഭട്ടതിരിപ്പാട്, സിപി ഗിരീഷ് കുമാർ പാരമ്പര്യ ട്രസ്റ്റി കെ കെ വീരവർമ്മ രാജ എന്നിവർ ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ടി പി മനോജ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/324006/balussery-kota-sree-vettakkoru-makan-temple-development-project-announcement)