---
title: "കോളിക്കടവിൽ നിർമ്മിച്ച ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന് പുതിയ കെട്ടിടം"
english_title: "New building for newly constructed Khadi spinning center in KoliKkadav"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/323492/new-building-for-newly-constructed-khadi-spinning-center-in-kolikkadav"
published_at: "2025-10-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690391c99aea6_TT.jpg"
keywords: []
---

# കോളിക്കടവിൽ നിർമ്മിച്ച ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന് പുതിയ കെട്ടിടം

> **Lead Summary:** **കൂട്ടാലിട : **കോളിക്കടവിൽ പുതുതായി നിർമ്മിച്ച ഖാദിനൂൽനൂൽപ്പ് കേന്ദ്രത്തിന്റെ കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 34,41,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്.

## Article Content

**കൂട്ടാലിട : **കോളിക്കടവിൽ പുതുതായി നിർമ്മിച്ച ഖാദിനൂൽനൂൽപ്പ് കേന്ദ്രത്തിന്റെ കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 34,41,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്.

ചടങ്ങിൽ സിന്ധു കൈപ്പങ്ങൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച്. സുരേഷ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട്. എം കെ വിലാസിനി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.ഷൈൻ, കെ കെ . സിജിത്ത്, പഞ്ചായത്ത് സെക്രട്ടറി നിഖിൽ, കെ പി. ദാമോദരൻ,വാർഡ് കൺവീനർ. ബി . ഗിരീഷ്, ഖാദി ജില്ലാ പ്രൊജക്ട് ഓഫീസർ ജിഷ. കെ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കോളിക്കടവ് ഖാദി കേന്ദ്രം ടീച്ചർ റംല നന്ദിയർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/323492/new-building-for-newly-constructed-khadi-spinning-center-in-kolikkadav)