---
title: "ദേശീയപാത വികസനം; നന്തി-കീഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം"
english_title: "National Highway Development; Protests against closure of Nandi-Keezhoor road are strong"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/323257/national-highway-development-protests-against-closure-of-nandi-keezhoor-road-are-strong"
published_at: "2025-10-29T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902059958660_jhjhkjk.jpg"
keywords: []
---

# ദേശീയപാത വികസനം; നന്തി-കീഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

> **Lead Summary:** **നന്തി ബസാർ: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി -കീഴൂർ റോഡ് അടക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനകീയ കമ്മിറ്റി. നന്തിയിലെ വാഗാഡ് ലേബർ ക്യാമ്പ് ഉപരോധിച്ചുകൊണ്ടാണ് ജനകീയ കമ്മിറ്റി പ്രതിഷേധം.

## Article Content

**നന്തി ബസാർ: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി -കീഴൂർ റോഡ് അടക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനകീയ കമ്മിറ്റി. നന്തിയിലെ വാഗാഡ് ലേബർ ക്യാമ്പ് ഉപരോധിച്ചുകൊണ്ടാണ് ജനകീയ കമ്മിറ്റി പ്രതിഷേധം.

ദേശീയപാതയ്ക്കിരുഭാഗത്തും കൂറ്റൻ മതിലുകൾ വരുന്നതോടെ നന്തി-കീഴൂർ റോഡിലൂടെ ഗതാഗതം വഴിമുട്ടും. ചിങ്ങപുരം, കിഴൂർ ഭാഗങ്ങളിലേക്ക് നന്തിയിൽ നിന്നും എളുപ്പം പോകാനുള്ള വഴിയാണിത്. ഈ സാഹചര്യത്തിലാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയ കമ്മിറ്റിക്ക് കീഴിൽ അണിനിരന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉപരോധം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. രാവിലെ എട്ട് മണിയ്ക്കാണ് ഉപരോധം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/323257/national-highway-development-protests-against-closure-of-nandi-keezhoor-road-are-strong)