---
title: "കൂട്ടാലിടയിൽ റീട്ടെയിനിങ് വാൾ നിർമാണത്തിന് തുടക്കം, എം.എൽ.എ. ഉദ്ഘാടനം ചെയ്തു"
english_title: "Construction of retaining wall begins in Kottalam, inaugurated by MLA"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/323256/construction-of-retaining-wall-begins-in-kottalam-inaugurated-by-mla"
published_at: "2025-10-29T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690204af89e95_jhghhh.jpg"
keywords: []
---

# കൂട്ടാലിടയിൽ റീട്ടെയിനിങ് വാൾ നിർമാണത്തിന് തുടക്കം, എം.എൽ.എ. ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂർ: [ **നടുവണ്ണൂർ കോട്ടൂർ പഞ്ചായ ത്ത് 16-ാം വാർഡിൽ കൂട്ടാലിട ടൗൺ- പാലിയേറ്റീവ് ക്ലിനിക്-പാലോളി കനാൽ റോഡിൽ റീ ട്ടെയിനിങ് വാൾ (നില നിർത്തൽ മതിൽ) നിർമാണ പ്രവൃത്തി കെ. എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ: [ **നടുവണ്ണൂർ കോട്ടൂർ പഞ്ചായ ത്ത് 16-ാം വാർഡിൽ കൂട്ടാലിട ടൗൺ- പാലിയേറ്റീവ് ക്ലിനിക്-പാലോളി കനാൽ റോഡിൽ റീ ട്ടെയിനിങ് വാൾ (നില നിർത്തൽ മതിൽ) നിർമാണ പ്രവൃത്തി കെ. എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായ ത്ത് പ്രസിഡന്റ് സി.എച്ച്.സുരേ ഷ് അധ്യക്ഷത വഹിച്ചു. പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് എം. കെ.വിലാസിനി, പഞ്ചായത്ത് അംഗങ്ങളായ കെ.ഷൈൻ, ആർ. കെ.ഫിബിൻ ലാൽ, എം.സിന്ധു, വാർഡ് വികസന സമിതി കൺ വീനർ സി.വിജയൻ എന്നിവർ പ്രസംഗിച്ചു.

എംഎൽഎയുടെ ആസ്തി വി കസന ഫണ്ടിൽ 45.5 ലക്ഷം രൂപ ചെലവിലാണു മതിൽ നിർമിക്കു ന്നത്. കനാൽ റോഡിനു വീതി കുറവായതിനാൽ ഇവിടെ റോഡ് നിർമാണത്തിന് ഇതുവരെ ജല സേചന വകുപ്പ് അനുമതി ലഭിച്ചി രുന്നില്ല. കനാൽ ഭാഗം കെട്ടി ഉയർത്തുന്നതോടെ ഇവിടെ ആവശ്യത്തിനു വീതിയുണ്ടാകും. അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ. ഹയർ സെക്കൻ ഡറി സ്‌കൂൾ, കൂട്ടാലിട പാലിയേ റ്റീവ് ക്ലിനിക്, കൂട്ടാലിട ജുമാ മസ്‌ജിദ്, മദ്രസ എന്നിവ കനാൽ റോഡരികിലാണു പ്രവർത്തിക്കു ന്നത്. റോഡ് ടാറിങ് നടത്തണ മെന്നത് നാട്ടുകാരുടെ ഏറെ കാ ലത്തെ ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/323256/construction-of-retaining-wall-begins-in-kottalam-inaugurated-by-mla)