---
title: "പരിമിതികളെ മറികടന്ന സ്വപ്നം വിജയം; സംസ്ഥാന സ്കൂൾ കായികമേളയിൽ അവിടനല്ലൂരിന് ചരിത്ര നേട്ടം"
english_title: "Uvainallur achieves historic feat in state school sports festival"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/322986/uvainallur-achieves-historic-feat-in-state-school-sports-festival"
published_at: "2025-10-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69007cc636002_JKJHK.jpg"
keywords: []
---

# പരിമിതികളെ മറികടന്ന സ്വപ്നം വിജയം; സംസ്ഥാന സ്കൂൾ കായികമേളയിൽ അവിടനല്ലൂരിന് ചരിത്ര നേട്ടം

> **Lead Summary:** അവിടനല്ലൂർ : തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ എൻ എൻ കക്കാട് സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിന് ചരിത്ര നേട്ടം. ജൂനിയർ ആൺകുട്ടികളുടെ റസലിംഗിൽ 110 kg കാറ്റഗറിയിൽ വെങ്കല മെഡൽ നേടി വിഷ്ണു കെ ആണ് ഈ നേട്ടം സ്കൂളിനായി കൈവരിച്ചത്.

## Article Content

അവിടനല്ലൂർ : തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ എൻ എൻ കക്കാട് സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിന് ചരിത്ര നേട്ടം. ജൂനിയർ ആൺകുട്ടികളുടെ റസലിംഗിൽ 110 kg കാറ്റഗറിയിൽ വെങ്കല മെഡൽ നേടി വിഷ്ണു കെ ആണ് ഈ നേട്ടം സ്കൂളിനായി കൈവരിച്ചത്.

ഈ വർഷം കായികമേഖലയിൽ ജില്ലാ തലത്തിലും സബ് ജില്ലാ തലത്തിലും നിരവധി നേട്ടങ്ങളാണ് സ്കൂൾ കരസ്ഥമാക്കിയത്. കളിസ്ഥലത്തിന്റെ അഭാവത്തിലും പരിമിതികളെല്ലാം മറികടന്നു കായിക അധ്യാപകനായ സി എച്ച് അമലിന്റെ നേതൃത്വത്തിൽ കായിക മേഖലയിൽ മുന്നേറാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും. സ്കൂളിനായി ഒരു ഗ്രൗണ്ട് എന്ന സ്വപ്നം യഥാർഥ്യമാക്കാനുള്ള ചർച്ചകൾ ഉയർന്നു വരുന്നുണ്ട്.

കായണ്ണ ചെറുക്കാട് കാപ്പുമ്മൽ സന്തോഷിന്റെ മകനാണ് വിഷ്ണു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/322986/uvainallur-achieves-historic-feat-in-state-school-sports-festival)