---
title: "മൂന്നാമത് കോഴിക്കോട് ജില്ല ഇൻ്റർ സ്കൂൾ ചെസ് ഷട്ടിൽ ടൂർണമെൻ്റ്"
english_title: "3rd Kozhikode District Inter School Chess Shuttle Tournament"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/322428/3rd-kozhikode-district-inter-school-chess-shuttle-tournament"
published_at: "2025-10-25T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc565947af8_gh.jpg"
keywords: []
---

# മൂന്നാമത് കോഴിക്കോട് ജില്ല ഇൻ്റർ സ്കൂൾ ചെസ് ഷട്ടിൽ ടൂർണമെൻ്റ്

> **Lead Summary:** കോഴിക്കോട് : കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെആർഎസ്എംഎ ) കോഴിക്കോട് ജില്ല മൂന്നാമത് ഇൻ്റർ സ്കൂൾ ചെസ്, ഷട്ടിൽ ടൂർണമെൻ്റ് നടത്തി. ശ്രീ ഗുജറാത്തി ഹയർ സെക്കൻഡറി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് പ്രിൻസിപ്പാൾ വിമലാ രാജ് ഉദ്ഘാടനം ചെയ്തു. സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ 14 സ്കൂളുകളിൽ നിന്നായി 60 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു.

## Article Content

കോഴിക്കോട് : കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെആർഎസ്എംഎ ) കോഴിക്കോട് ജില്ല മൂന്നാമത് ഇൻ്റർ സ്കൂൾ ചെസ്, ഷട്ടിൽ ടൂർണമെൻ്റ് നടത്തി. ശ്രീ ഗുജറാത്തി ഹയർ സെക്കൻഡറി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് പ്രിൻസിപ്പാൾ വിമലാ രാജ് ഉദ്ഘാടനം ചെയ്തു. സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ 14 സ്കൂളുകളിൽ നിന്നായി 60 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ കെആർഎസ് എം എ ജില്ലാ പ്രസിഡൻ്റ് ഡോ. എസ് വിക്രമൻ അദ്ധ്യക്ഷ വെഹിച്ചു. സമ്മാനദാന ചടങ്ങ് കെആർ എസ്എംഎ സംസ്ഥാന സെക്രട്ടറി രഞ്ജീവ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി: സി.പി അബൂബക്കർ, ട്രഷറർ ഹർഷാദ് എം.ഷാ, വിമല രാജ് എന്നിവർ ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ ജന:സെക്രട്ടറി പ്രൊഫ.എം മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ അശ്വിൻ നന്ദിയും രേഖപ്പെടുത്തി.

ജൂനിയർ ചെസ് മത്സത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് എം.എ.,മർക്കസ് ഇൻ്റർനാഷണൽ എച്ച് എസ്. എരഞ്ഞിപ്പാലം, രണ്ടാം സ്ഥാനം വിനായക് . ഏ ആർ ,ചിന്മയ വിദ്യാലയ എച്ച് എസ് എസ്, തൊണ്ടയാട്. സീനിയർ ചെസ് ഒന്നാം സ്ഥാനം ഹംദാൻ കെ. മർക്കസ് ഇൻ്റർനാഷണൻ,

രണ്ടാം സ്ഥാനം മിൻഹാജ് മുഹമ്മദ്. ക്രസൻ്റ് പബ്ലിക് സ്കൂൾ, മാവൂർ. ഷട്ടിൽ സബ് ജൂനിയർ സിംഗിൾ ഒന്നാം സ്ഥാനം മുഹമ്മദ് ആഹിൽ, ഐ സി എസ് ഹൈസ്കൂൾ, കൊയിലാണ്ടി.

രണ്ടാം സ്ഥാനം ജെ.ദേവ്, ശ്രീ ഗുജറാത്തി വിദ്യാലയ ഹയർ സെക്കണ്ടറി സ്കൂൾ, കോഴിക്കോട്. ജൂനിയർ സിംഗിൾ ഒന്നാം സ്ഥാനം അമോഗ് എ, ഡോ. അയ്യത്താൻ ഗോപാലൻ മെമ്മൊറിയൽ ഹൈസ്കൂൾ ചിന്താവളപ്പ്.

രണ്ടാം സ്ഥാനം ആരവ് സൂരജ് . ചിന്മയ വിദ്യാലയം, ഷട്ടിൽ സബ്ജൂനിയർ ഡബിൾസ് ഒന്നാം സ്ഥാനം മുഹമ്മദ് ആഹിൽ, മുഹമ്മദ് റിസാൻ . ഐ സി എസ് , കൊയിലാണ്ടി,. രണ്ടാം സ്ഥാനം മുഹമ്മദ് കെൻസ് ലാസിം. കെ.പി., ജെ. ദേവ് ശ്രീ ഗുജറാത്തി ഹയർ സെക്കൻ്ററി സ്കൂൾ,

ഷട്ടിൽ ജൂനിയർ ഡബിൾസ് ഒന്നാം സ്ഥാനം .ആരവ് സൂരജ്. , കലൈനാൻ. പി. ജെ.,ചിന്മയ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവർ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/322428/3rd-kozhikode-district-inter-school-chess-shuttle-tournament)