ബാലുശ്ശേരി : (kozhikode.truevisionnews.com) കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം അറപ്പീടിക വി വൺ ഓഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം പ്രസിഡണ്ട് .സി. വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഒ. എം. രാജൻമാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒന്നര വർഷമായിട്ടും പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതും, കഴിഞ്ഞ ക്ഷാമാശ്വാസ പരിഷ്കരണ കുടിശ്ശിക ഇത് വരെ നൽകാത്തതും, 17 % ക്ഷാമാശ്വാസ കുടിശ്ശിക പ്രഖ്യാപിക്കാത്തതും പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. ഇതിന്നെതിരെ ശക്തമായ സമര പരിപാടികൾ സംഘടന ആവിഷ്കരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സർക്കാരിനെ ഓർമ്മപ്പെടുത്തി.
മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാരിൽനിന്നും ഈടാക്കുന്ന തുകയ്ക്ക് തുല്യമായി സർക്കാരിന്റെ വിഹിതം കൂടി കൂട്ടിച്ചേർക്കണമെന്ന് ഒരു പ്രമേയത്തിലൂടെ വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. 2024 - 25 വർഷത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറിയും വരവ് - ചിലവ് കണക്ക് ട്രഷററും അവതരിപ്പിച്ചു.
പുതിയ മെമ്പർമാരെ സമ്മേളനത്തിൽ വരവേൽക്കുകയും ഗോവയിൽ വെച്ച് നടന്ന ദേശീയ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ വുഷ് വൂ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ഷാമിൽമുഹമ്മദിനെ മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.
മണ്ഡലം സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.കെ എസ് എസ് പി എ സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ എ. കെ. രാധാകൃഷ്ണൻമാസ്റ്റർ , വി. സി. ശിവദാസൻ മാസ്റ്റർ, നിയോജകമണ്ഡലം പ്രസിഡണ്ട് പി. കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ. . ഭാസ്കരൻ കിണറുള്ളതിൽ, ജില്ലാ കമ്മിറ്റി അംഗം ബാലൻ പാറക്കൽ, വനിതാ ഫോറം നിയോജകമണ്ഡലം കൺവീനർ ഇ. കെ. അനിതടീച്ചർ, കെ എസ് എസ് പി എ നിയോജകമണ്ഡലം ജോ: സെക്രട്ടറി എൻ. പ്രഭാകരൻ മാസ്റ്റർ, എം. ടി. മധു , വി. ടി. ഉണ്ണിമാധവൻമാസ്റ്റർ, ഭാസ്കരൻ വൻകണയുള്ളതിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ഇ. ഹരിദാസൻ, ഓണിൽ രവീന്ദ്രൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
Content Highlight: KSSPA annual conference demands immediate payment of pensioners relief reform arrears and immediate appointment of Pension Reform Commission































.jpeg)







