---
title: "പഞ്ചായത്തുകളില്‍ പരമാവധി ഇടങ്ങളില്‍ വയോജന പാര്‍ക്കുകള്‍ സ്ഥാപിക്കണം -മന്ത്രി ആര്‍ ബിന്ദു"
english_title: "Senior citizen parks should be established in maximum places in panchayats - Minister R Bindu"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/321811/senior-citizen-parks-should-be-established-in-maximum-places-in-panchayats-minister-r-bindu"
published_at: "2025-10-21T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7b47ebd76b_jjghj.jpg"
keywords: []
---

# പഞ്ചായത്തുകളില്‍ പരമാവധി ഇടങ്ങളില്‍ വയോജന പാര്‍ക്കുകള്‍ സ്ഥാപിക്കണം -മന്ത്രി ആര്‍ ബിന്ദു

> **Lead Summary:** കോഴിക്കോട് : ഓരോ പഞ്ചായത്തിലും പരമാവധി ഇടങ്ങളില്‍ വയോജന പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂ ഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വയോജന കുടുംബസംഗമവും കലാമേളയും സമഗ്ര-സുസ്ഥിര വികസന പദ്ധതി രേഖ പ്രകാശനവും കൂട്ടാലിടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

## Article Content

കോഴിക്കോട് : ഓരോ പഞ്ചായത്തിലും പരമാവധി ഇടങ്ങളില്‍ വയോജന പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂ ഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വയോജന കുടുംബസംഗമവും കലാമേളയും സമഗ്ര-സുസ്ഥിര വികസന പദ്ധതി രേഖ പ്രകാശനവും കൂട്ടാലിടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സംരക്ഷിക്കാന്‍ വയോരക്ഷ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വയോമിത്രം, വയോമധുരം, മന്ദഹാസം, ഓര്‍മത്തോണി തുടങ്ങിയ നിരവധി പദ്ധതികളിലൂടെ വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. 90 വയസ്സ് പിന്നിട്ടവരെ മന്ത്രി ആദരിച്ചു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പിന്തുണയോടെ കോട്ടൂരിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 145 അയല്‍ക്കൂട്ടങ്ങളിലായി 5,687 വയോജനങ്ങളാണ് പഞ്ചായത്തിലുള്ളത്. വാര്‍ഡ്തല വയോക്ലബുകളിലൂടെയും പഞ്ചായത്ത്തല വയോക്ലബിലൂടെയും ആരോഗ്യ, വിനോദ, തൊഴില്‍, ക്ഷേമപരിചരണ, പരിജ്ഞാന പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.

ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, കെ കെ സിജിത്ത്, പഞ്ചായത്ത് സെക്രട്ടറി പി എന്‍ നിഖില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ രാധന്‍ മാസ്റ്റര്‍, വയോജന ക്ലബ് സെക്രട്ടറി ടി കെ ബാലന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/321811/senior-citizen-parks-should-be-established-in-maximum-places-in-panchayats-minister-r-bindu)