---
title: "അക്കരമുണ്ടിയാടി കുളം നാടിന് സമർപ്പിച്ച് മന്ത്രി എ കെ ശശീന്ദ്രൻ"
english_title: "Minister A K Saseendran dedicates Akkaramundiyadi pond to the nation"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/321165/minister-a-k-saseendran-dedicates-akkaramundiyadi-pond-to-the-nation"
published_at: "2025-10-17T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f27e59d9cfc_hjgvj.jpg"
keywords: []
---

# അക്കരമുണ്ടിയാടി കുളം നാടിന് സമർപ്പിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

> **Lead Summary:** നവീകരിച്ച അക്കരമുണ്ടിയാടി കുളത്തിന്റെ ഉദ്ഘാടനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു . എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേഷയിൽ കെ കെ സുജിത്ത് സിന്ധു കൈപ്പങ്ങൽ മനോഹരൻകുട്ടി പറമ്പിൽ, പൊന്നു കൃഷ്ണൻ കെഎംകെ ബാലകൃഷ്ണൻ സി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

നവീകരിച്ച അക്കരമുണ്ടിയാടി കുളത്തിന്റെ ഉദ്ഘാടനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു . എംഎൽഎ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേഷയിൽ കെ കെ സുജിത്ത് സിന്ധു കൈപ്പങ്ങൽ മനോഹരൻകുട്ടി പറമ്പിൽ, പൊന്നു കൃഷ്ണൻ കെഎംകെ ബാലകൃഷ്ണൻ സി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

വാർഡ് മെമ്പർ ആർ കെ ഫിബിൻ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. കുളത്തിനാവശ്യമായ ഭൂമി വിട്ടു തന്ന ഇന്ദിരാമ യെ മന്ത്രി അനുമോദിച്ചു. ഇതോടൊപ്പം വാർഡിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂർത്തീകരിക്കപ്പെട്ട 39 പൊതുമരാമത്ത് പ്രവർത്തികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് പൊതു ആവശ്യങ്ങൾക്കായി കൂവപ്പറ്റ രാമക്കുറുപ്പ് എന്ന മനുഷ്യസ്നേഹി നിർമിച്ച അക്കര മുണ്ടിയിലെ കുളം കഴിഞ്ഞ കുറേ വർഷങ്ങളായി ഉപയോഗശൂന്യമായി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു . ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് കുളത്തിന്റെ ഇന്നത്തെ ഉടമയായ വടക്കേ കോയകോട്ട് ഇന്ദിര അമ്മ അത് സൗജന്യമായി ഗ്രാമപഞ്ചായത്തിനു വിട്ടു നൽകിയതിനെത്തുടർന്ന് ഒരു സ്വകാര്യ ആർക്കിടെക് പ്ലാൻ തയ്യാറാക്കി ആണ് കുളം നവീകരണം പ്രവർത്തനമാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/321165/minister-a-k-saseendran-dedicates-akkaramundiyadi-pond-to-the-nation)