---
title: "രചനകൾ അയക്കാവുന്നതാണ്; ഫിലമെന്റ് യുവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നവകേരളഗാനരചന മത്സരം"
english_title: "Submissions are open State level New Kerala songwriting competition under the auspices of Filament Yuva"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/321047/submissions-are-open-state-level-new-kerala-songwriting-competition-under-the-auspices-of-filament-yuva"
published_at: "2025-10-17T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1e8d2e408a_gfhfgh.jpg"
keywords: []
---

# രചനകൾ അയക്കാവുന്നതാണ്; ഫിലമെന്റ് യുവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നവകേരളഗാനരചന മത്സരം

> **Lead Summary:** കോഴിക്കോട് : കലാകാരന്മാരുടെ സംഘടനയായ ഫിലമെന്റ് കലാസാഹിത്യ വേദിയുടെ യുവജന വിഭാഗമായ ഫിലമെന്റ് യുവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നവകേരളഗാനരചന മത്സരം നടത്തുന്നു.2025 ഒക്ടോബർ 25 വരെ രചനകൾ അയക്കാവുന്നതാണ്.2025 നവംബർ 1 കേരളപിറവി ദിനത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

## Article Content

കോഴിക്കോട് : കലാകാരന്മാരുടെ സംഘടനയായ ഫിലമെന്റ് കലാസാഹിത്യ വേദിയുടെ യുവജന വിഭാഗമായ ഫിലമെന്റ് യുവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നവകേരളഗാനരചന മത്സരം നടത്തുന്നു.2025 ഒക്ടോബർ 25 വരെ രചനകൾ അയക്കാവുന്നതാണ്.2025 നവംബർ 1 കേരളപിറവി ദിനത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് മോമെന്റോയും പ്രശസ്തി പത്രവും നൽകുന്നു.തെരെഞ്ഞെടുക്കുന്ന രചനകളിലെ വരികൾ കോർത്തിണക്കി യുവയുടെ ബാനറിൽ മ്യൂസിക് വീഡിയോ പിന്നീട് ചിത്രീകരിക്കുന്നതാണ്. 18 വയസ്സ് മുതൽ 45 വരെ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. നവകേരള സൃഷ്ടിക്ക് ആഹ്വാനം ചെയ്യുന്ന പുരോഗമന നവോത്ഥാന ആശയങ്ങളാണ് സൃഷ്ടികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. 12 മുതൽ 16 വരെ വരികളാണ് രചനകളിൽ ഉണ്ടാവേണ്ടത്.

രജിസ്റ്റർഡ് സംഘടനയായ ഫിലമെന്റ് കലാ സാഹിത്യ വേദിക്ക് സംഗീതനടക അക്കാദമി അഫീലിയേഷൻ ലഭിച്ചിട്ടുണ്ട്. നിരവധി പ്രവർത്തങ്ങൾ കലാരംഗത്തു ഇതിനകം തന്നെ നടത്തിയ ഫിലമെന്റ് 3 കവിത സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കലാ രംഗത്തെ വർക്കുകൾക്ക് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ അടക്കം നിരവധി പുരസ്‌കാരങ്ങൾ ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും എഴുത്തുകാരൻമാരും കലാകാരന്മാരും ഈ സംഘടനയുടെ ഭാഗമാണ്.

**രചനകൾ അയക്കാനുള്ള നമ്പർ**

**9846416962, 7510804590**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/321047/submissions-are-open-state-level-new-kerala-songwriting-competition-under-the-auspices-of-filament-yuva)