---
title: "ഗ്രീഷ്മം - ഹീറ്റ് ആക്ഷൻ പദ്ധതി; മൂടാടി ഗ്രാമ പഞ്ചായത്തിൽ മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്യും"
english_title: "Greeshmam -Heat Action Project Minister M B  Rajesh to launch at Moodadi Grama Panchayath"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/320858/greeshmam-heat-action-project-minister-m-b-rajesh-to-launch-at-moodadi-grama-panchayath"
published_at: "2025-10-16T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0919d960e4_ghfghfgh.jpg"
keywords: []
---

# ഗ്രീഷ്മം - ഹീറ്റ് ആക്ഷൻ പദ്ധതി; മൂടാടി ഗ്രാമ പഞ്ചായത്തിൽ മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്യും

> **Lead Summary:** **മൂടാടി: [** കേരള ത്തിലാദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം - ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്തിൽ തദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്യും.

## Article Content

**മൂടാടി: [** കേരള ത്തിലാദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം - ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്തിൽ തദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്യും.

സംസ്ഥാന ദുരന്ത നിവാരണ അതോറി റ്റിയുടെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വർദ്ധിച്ച് വരുന്ന ചൂട് ജീവജാലങ്ങൾക്കും മനുഷ്യരാശിക്കും ഭീഷണിയാവുന്ന കാലത്താണ് ചൂടിനെ പ്രതിരോധിക്കാൻ ഉള്ള വൈവിധ്യമായ മാർഗങ്ങൾ വിശദമാക്കുന്ന ഒരു പദ്ധതി തന്നെ രൂപവൽക്കരിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വ ത്തിൽ നടത്തിയ പഠന ങ്ങളുടെ യും ചർച്ചകളുടെ യും ഒക്കെ ഭാഗമായി ശാസ്ത്രീയ മായി ട്ടാണ് രേഖതയാ റാക്കിയത് ദുരന്ത നിവാരണ അതോറി റ്റിയിലെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് - ഡോ. ജോയ് ഇളമൺ - ഫഹദ് - ആര്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പദ്ധതി യുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇതിനയം ആരംഭി ച്ച് കഴിഞ്ഞു. ഹീറ്റ് ആക്ഷൻ പ്ളാൻ സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും കാലാവസ്ഥ വ്യതിയാനം പ്രതി രോധിക്കാ നുള്ള പ്രാദേശിക പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മൂടാടിയുടെ ഹീറ്റ് ആക്ഷൻ പ്ളാൻ സഹായകമാകു മെന്നും പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു. ഒക്ടോബർ 21 ന് 3 30 ന് ഗ്രാമപഞ്ചായത് ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/320858/greeshmam-heat-action-project-minister-m-b-rajesh-to-launch-at-moodadi-grama-panchayath)