---
title: "'സമാജ് വാദി പാർട്ടി ഇന്ത്യയുടെ ഉറച്ച ഭാവി വാഗ്ദാനം' - അഡ്വ : ഉമ്മർ ചേലക്കോട്"
english_title: "'Samajwadi Party promises a solid future for India' - Adv: Ummer Chelakode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/320246/samajwadi-party-promises-a-solid-future-for-india-adv-ummer-chelakode"
published_at: "2025-10-12T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebdd7da7e8d_anusmaranam.jpg"
keywords: []
---

# 'സമാജ് വാദി പാർട്ടി ഇന്ത്യയുടെ ഉറച്ച ഭാവി വാഗ്ദാനം' - അഡ്വ : ഉമ്മർ ചേലക്കോട്

> **Lead Summary:** **ഉള്ളിയേരി( കോഴിക്കോട്) : **മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ബദലിന്റേയും ദലിത് -പിന്നാക്ക- ആദിവാസി- ന്യൂനപക്ഷ- സാമൂഹ്യ നീതിയുടെയും ദാർശനികപരവും പ്രായോഗികപരവുമായ മാർഗ്ഗരേഖകളുടെ ശില്പികളും സമ്പൂർണ്ണ വിപ്ലവകാരികളുമായ ജെ.പി.യും-ഡോ:ലോഹ്യയും മുലായം സിംഗ് -യാദവും ഇന്ത്യൻ ജനതക്ക് ലഭിച്ച മഹത്തായ പുണ്യ ജന്മങ്ങളാണെന്നും അവർ കൈമാറിയ രാഷ്ട്രിയ സാമൂഹ്യ ദർശനം ഇക്കാലത്തേയും ഇന്ത്യ നവസ്ഥയിലെ ഭരണകൂട ഭീകരതയേയും വർഗ്ഗീയതയടക്കമുളള ജന -ജീവ ജാലവിരുദ്ധ നടപടികളെ പ്രതിരോധിക്കാനും അവയെ കീഴ്പ്പെടുത്താനുമുള്ള യഥാർത്ഥ പോർച്ചട്ടകളാണെന്നും ഇവരെ മാർഗ്ഗദർശകരായി സ്വീകരിച്ച സ:അഖിലേഷ് യാദവും അദ്ദേഹം നയിക്കുന്ന സമജ് വാദി പാർട്ടിയും ഭാവി ഇന്ത്യയുടെ ഉറച്ച വാഗ്ദാനമാണെന്നും സമാജ് വാദി പാർട്ടി സംസ്ഥാന വൈസ്പ്രസിഡണ്ടു അഡ്വ: ഉമ്മർചേലക്കോട് പ്രസ്താവിച്ചു.

## Article Content

**ഉള്ളിയേരി( കോഴിക്കോട്) : **മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ബദലിന്റേയും ദലിത് -പിന്നാക്ക- ആദിവാസി- ന്യൂനപക്ഷ- സാമൂഹ്യ നീതിയുടെയും ദാർശനികപരവും പ്രായോഗികപരവുമായ മാർഗ്ഗരേഖകളുടെ ശില്പികളും സമ്പൂർണ്ണ വിപ്ലവകാരികളുമായ ജെ.പി.യും-ഡോ:ലോഹ്യയും മുലായം സിംഗ് -യാദവും ഇന്ത്യൻ ജനതക്ക് ലഭിച്ച മഹത്തായ പുണ്യ ജന്മങ്ങളാണെന്നും അവർ കൈമാറിയ രാഷ്ട്രിയ സാമൂഹ്യ ദർശനം ഇക്കാലത്തേയും ഇന്ത്യ നവസ്ഥയിലെ ഭരണകൂട ഭീകരതയേയും വർഗ്ഗീയതയടക്കമുളള ജന -ജീവ ജാലവിരുദ്ധ നടപടികളെ പ്രതിരോധിക്കാനും അവയെ കീഴ്പ്പെടുത്താനുമുള്ള യഥാർത്ഥ പോർച്ചട്ടകളാണെന്നും ഇവരെ മാർഗ്ഗദർശകരായി സ്വീകരിച്ച സ:അഖിലേഷ് യാദവും അദ്ദേഹം നയിക്കുന്ന സമജ് വാദി പാർട്ടിയും ഭാവി ഇന്ത്യയുടെ ഉറച്ച വാഗ്ദാനമാണെന്നും സമാജ് വാദി പാർട്ടി സംസ്ഥാന വൈസ്പ്രസിഡണ്ടു അഡ്വ: ഉമ്മർചേലക്കോട് പ്രസ്താവിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എം.അമ്മത് മാസ്റ്ററുടെ അധ്യക്ഷതയിൽ ഉള്ളിയേരി വ്യാപാരഭവനിൽ ചേർന്നജെ.പി- ലോഹ്യാ-മുലായംസിംഗ്-യാദവ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ടു വി.എ.ലത്തീഫ് മാസ്റ്റർമുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട്: ഭാസ്കരൻ പയ്യട, ജില്ലാ ട്രഷറർ കളത്തിൽ മുഹമ്മത് ഇഖ്ബാൽ, കുഞ്ഞായൻ കുട്ടി മാസ്റ്റർ, സി.പി. ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ പി.സന്തോഷ് കുമാർസ്വാഗതവും ഖയ്യും മാസ്റ്റർ ഉണ്ണികുളം നന്ദിയും രേഖപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/320246/samajwadi-party-promises-a-solid-future-for-india-adv-ummer-chelakode)