---
title: "'പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക' - കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഓ. എം. രാജൻമാസ്റ്റർ"
english_title: "Appoint the Pension Reform Commission immediately KSSPA District Secretary O M Rajanmaster"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/319632/appoint-the-pension-reform-commission-immediately-ksspa-district-secretary-o-m-rajanmaster"
published_at: "2025-10-09T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7912667be6_ffffs.jpg"
keywords: []
---

# 'പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക' - കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഓ. എം. രാജൻമാസ്റ്റർ

> **Lead Summary:** **ബാലുശ്ശേരി : **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ജനശ്രീ ഹാളിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് വി. സി. ബാബുരാജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഓ. എം. രാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം വാർഷിക സമ്മേളനം ജനശ്രീ ഹാളിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് വി. സി. ബാബുരാജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഓ. എം. രാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ശമ്പള -പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടനെ നിയമിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹംസർക്കാരിനെ ഓർമ്മപ്പെടുത്തി. മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാരിൽ നിന്നും ഈടാക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതവും ചേർത്ത് മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കണമെന്നും ക്ഷാമശ്വാസ പരിഷ്കരണ കുടിശ്ശിക ഉടൻ നൽകണമെന്നും 18% ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ പ്രഖ്യാപിക്കണമെന്നും സമ്മേളനം സർക്കാർനോട് ആവശ്യപ്പെട്ടു.

പി. സി. സുലോചന ടീച്ചർ, സ്നിഗ്ദ്ധ സതീഷ് എന്നിവരെ മെമെന്റോ നൽകി അനുമോദിക്കുകയും കെ എസ് എസ് പി എ യിൽ പുതുതായി അംഗത്വമെടുത്തവരെ സമ്മേളനത്തിൽ വരവേൽക്കുകയും ചെയ്തു. കെ എസ് എസ് പി എ സംസ്‌ഥാന കൗൺസിൽ അംഗം വി. സി. ശിവദാസൻ മാസ്റ്റർ, നിയോജകമണ്ഡലം പ്രസിഡണ്ട് പി. കെ. സുനിൽകുമാർ, പി. കെ. സജീവൻമാസ്റ്റർ, കെ. വി. ഉണ്ണികൃഷ്ണൻമാസ്റ്റർ, കെ. കെ. സ്വതന്ത്രൻമാസ്റ്റർ, സി. കെ. മൊയ്‌തീൻകോയമാസ്റ്റർ, ഓണിൽ രവീന്ദ്രൻമാസ്റ്റർ, സുജിത്ത് മാസ്റ്റർ കറ്റോട്, എ. പി. സുരേഷ്, പി. പി. സുകുമാരൻനായർ, കെ. രാജീവൻ മാസ്റ്റർ കുന്നോത്ത്‌, സി. കെ. പ്രേമി, എ. പി. വാസന്തി,എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പുതിയ മണ്ഡലം ഭാരവാഹികളായി സി. കെ. സതീശൻ (പ്രസിഡണ്ട് ), കെ. രാജീവൻമാസ്റ്റർ കുന്നോത്ത്‌ (സെക്രട്ടറി ), പി. പി. സുകുമാരൻ നായർ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/319632/appoint-the-pension-reform-commission-immediately-ksspa-district-secretary-o-m-rajanmaster)