---
title: "സുപ്രീം കോടതി ജസ്റ്റിസിനെതിരായ ആക്രമണം; വട്ടോളിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധസംഗമവും"
english_title: "Attack on Supreme Court Justice Protest demonstration and protest rally in Vattoli"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/319579/attack-on-supreme-court-justice-protest-demonstration-and-protest-rally-in-vattoli"
published_at: "2025-10-09T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e76da81f58a_r.jpg"
keywords: []
---

# സുപ്രീം കോടതി ജസ്റ്റിസിനെതിരായ ആക്രമണം; വട്ടോളിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധസംഗമവും

> **Lead Summary:** **ബാലുശ്ശേരി :** സുപ്രീം കോടതി ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിഞ്ഞതിൽ പ്രതിഷേധിച്ച് പി കെ എസ് സംസ്ഥാന കമ്മററിയുടെ ആഹ്വാനപ്രകാരം ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടോളിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി :** സുപ്രീം കോടതി ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിഞ്ഞതിൽ പ്രതിഷേധിച്ച് പി കെ എസ് സംസ്ഥാന കമ്മററിയുടെ ആഹ്വാനപ്രകാരം ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടോളിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് എൽ വി വിലാസിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ, എ കെ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ബാബു, ആർ കെ മനോജ്, എസി ബൈജു , വികെ അനിത, കെ ബാലകൃഷ്ണൻ, ഷാജു ചെറുകാവിൽ എന്നിവർ സംസാരിച്ചു. ഷാജി തച്ചയിൽ സ്വാഗതവും കെ സി വേലായുധൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/319579/attack-on-supreme-court-justice-protest-demonstration-and-protest-rally-in-vattoli)