---
title: "'ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക' - കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ"
english_title: "End attacks on health workers Kerala Health Inspectors Union"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/319516/end-attacks-on-health-workers-kerala-health-inspectors-union-NEW"
published_at: "2025-10-09T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e73f37e83c4_HHHH.jpg"
keywords: []
---

# 'ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക' - കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ

> **Lead Summary:** **കോഴിക്കോട് : [** താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻ പി.ടി.ക്ക് നേരെ ഉണ്ടായ അതിക്രൂരമായ ആക്രമണത്തിൽ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. രോഗീപരിചരണത്തിന്റെ വിശുദ്ധ മണ്ഡലത്തിൽ പോലും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് അതീവ ഗൗരവകരമായ കാര്യമാണ്.

## Article Content

**കോഴിക്കോട് : [** താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിൻ പി.ടി.ക്ക് നേരെ ഉണ്ടായ അതിക്രൂരമായ ആക്രമണത്തിൽ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. രോഗീപരിചരണത്തിന്റെ വിശുദ്ധ മണ്ഡലത്തിൽ പോലും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് അതീവ ഗൗരവകരമായ കാര്യമാണ്.

കടമ നിർവ്വഹിക്കുന്നതിനിടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങൾ നിലനിൽക്കെ തന്നെ വീണ്ടും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ അനാസ്ഥയുടെ സൂചനയാണ്. ഡോ. വിപിൻ പി.ടി.യെ ആക്രമിച്ച പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും

ആശുപത്രി സംരക്ഷണ നിയമത്തിലെ ജീവനക്കാരുടെ പട്ടികയിൽ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് നിയമം കർശനമായി നടപ്പിലാക്കുകയും,എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ പോലീസ് എയ്ഡ് പോസ്റ്റുകളും, സുരക്ഷാ ജീവനക്കാരെയും, സി.സി.ടി.വി. സംവിധാനങ്ങളും ഉടൻ സ്ഥാപിക്കുകയും,ആരോഗ്യ സ്ഥാപനങ്ങളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും,

ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് നേരെയുള്ള എല്ലാ അതിക്രമങ്ങൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/319516/end-attacks-on-health-workers-kerala-health-inspectors-union-NEW)