---
title: "പദ്ധതി വിജയം; മൂടാടി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരില്ലാത്ത പഞ്ചായത്ത് "
english_title: "Project success Muudadi Grama Panchayat is a panchayat without extreme poverty "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/318835/project-success-muudadi-grama-panchayat-is-a-panchayat-without-extreme-poverty"
published_at: "2025-10-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e210f4d4f31_fgfgfg.jpg"
keywords: []
---

# പദ്ധതി വിജയം; മൂടാടി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരില്ലാത്ത പഞ്ചായത്ത് 

> **Lead Summary:** **മൂടാടി: [ **സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രമുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത് അതിദരിദ്ര മുക്ത പഞ്ചായത്തായി മാറി. 13 കുടുംബങ്ങളാണ് അതീവ ദരിദ്ര പട്ടികയിൽ സർവ്വെ പ്രകാരം കണ്ടെത്തിയത്.

## Article Content

**മൂടാടി: [ **സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രമുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത് അതിദരിദ്ര മുക്ത പഞ്ചായത്തായി മാറി. 13 കുടുംബങ്ങളാണ് അതീവ ദരിദ്ര പട്ടികയിൽ സർവ്വെ പ്രകാരം കണ്ടെത്തിയത്.

ഇവർക്ക് വീട്, ചികിത്സ , വിദ്യാഭ്യാസം, ജീവനോപാധികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷത്തി അൻപത്തിയെട്ടായിരത്തി നൂറ്റിനാല്പത്തെട്ട് രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻമാരായ എം.കെ മോഹനൻ എം.പി. അഖില, ടി.കെ. ഭാസ്കരൻ , മെമ്പർ മാരായ പപ്പൻ മൂടാടി, റഫീഖ്പുത്തലത്ത്, ലത, കെ.പി.സുമതി.കെ. രജുല .ടി.എം. സുമിത കെ.പി. ഹുസ്ന , എ.വി. കരീം , പി.പി.ലതിക പുതുക്കുടി, അഡ്വ.ഷഹീർ എം.കെ. രവീന്ദ്രൻ വി.കെ. സുനിത,സി.എം.ഇൻഷിത, എ എസ് സുധീഷ് എന്നിവർ സംസാരിച്ചു . സെക്രട്ടറി ജിജി സ്വാഗതവും വി.ഇ.ഒ 'ജൂബി ത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/318835/project-success-muudadi-grama-panchayat-is-a-panchayat-without-extreme-poverty)