---
title: "സഹകരണ ജീവനക്കാർ പുതിയ കാലത്തിന്റെ സഞ്ചാരപഥങ്ങളിൽ ഓടാൻ തയ്യാറാവണം -  എം മെഹബൂബ്"
english_title: "Cooperative employees should be ready to run on the paths of the new era: M Mehboob."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/317762/cooperative-employees-should-be-ready-to-run-on-the-paths-of-the-new-era-m-mehboob"
published_at: "2025-09-29T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68daa1749327d_news.jpg"
keywords: []
---

# സഹകരണ ജീവനക്കാർ പുതിയ കാലത്തിന്റെ സഞ്ചാരപഥങ്ങളിൽ ഓടാൻ തയ്യാറാവണം -  എം മെഹബൂബ്

> **Lead Summary:** **കോഴിക്കോട്: ** പ്രതിസന്ധി നിറഞ്ഞ വർത്തമാന കാലത്ത് സഹകര മേഖലയിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് പ്രമുഖ സഹകാരിയും , കൺസ്യൂമർ ഫെഡ് മുൻ ചെയർമാനും , സി.പി ഐ.എം ജില്ലാ സെക്രട്ടറിയുമായ എം മെഹബൂബ് പറഞ്ഞു.

## Article Content

**കോഴിക്കോട്: ** പ്രതിസന്ധി നിറഞ്ഞ വർത്തമാന കാലത്ത് സഹകര മേഖലയിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് പ്രമുഖ സഹകാരിയും , കൺസ്യൂമർ ഫെഡ് മുൻ ചെയർമാനും , സി.പി ഐ.എം ജില്ലാ സെക്രട്ടറിയുമായ എം മെഹബൂബ് പറഞ്ഞു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സി.ഐ ടി യു സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപികരണ യോഗം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് പി.എം വഹീദ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറ എൻ കെ രാമചന്ദ്രൻ , സി.ഐ ടി യു ജില്ലാ ജനറൽ സെക്രടറി പി.കെ മുകുന്ദൻ , സി.ഐ ടി യു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ , സി.ഐ ടി.യു സംസ്ഥാന പ്രസിഡണ്ട് പ്രേമ,ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം താജുദ്ധീൻ , സി.ഐ ടി യു ജില്ലാ ട്രഷറർ പി.കെ സന്തോഷ് കുമാർ, എൻ ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി ദൈത്യേന്ദ്രൻ , എന്നിവർ സംസാരിച്ചു.

എം മെഹബൂബ് ചെയർമാനും എം.കെ ശശി കൺവീനറായും, ഇസുനിൽ കുമാർ ട്രഷററായും 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. 2026 ഫിബ്ര 7,8,9 തിയ്യതികളിൽ കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/317762/cooperative-employees-should-be-ready-to-run-on-the-paths-of-the-new-era-m-mehboob)