---
title: "സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണം - ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം"
english_title: "Temporary appointments in civil courts should be avoided - Judicial Staff Organization District Conference"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/317711/temporary-appointments-in-civil-courts-should-be-avoided-judicial-staff-organization-district-conference"
published_at: "2025-09-29T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da5362989a8_sammelanam.jpg"
keywords: []
---

# സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണം - ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം

> **Lead Summary:** ** കോഴിക്കോട് : **കേരളത്തിലെ സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണമെന്നും തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** കോഴിക്കോട് : **കേരളത്തിലെ സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണമെന്നും തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ബിന്ദു കുമാരി വിഎസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മറ്റ് സംഘടനകളെക്കാൾ മികച്ച പ്രവർത്തനമാണ് എസിജെഎസ്ഒ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നജബീർ കെ എം അധ്യക്ഷത വഹിച്ചു. കെ സി ജെ എസ് ഒ സംസ്ഥാന പ്രസിഡണ്ട് ദിനേശ് കുമാർ ഇ. എ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് നിർമ്മൽ കുമാർ പി, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ സുരാജ്, കെസിജെഎസ് ഒ സംസ്ഥാന ജനറൽ സെക്രട്ടറി ജീവേഷ സി ആർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. രുബിന എസ് കെ ചടങ്ങിന് നന്ദി പറഞ്ഞു.ജില്ലാ സെക്രട്ടറി അജേഷ് പിള്ള സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/317711/temporary-appointments-in-civil-courts-should-be-avoided-judicial-staff-organization-district-conference)