---
title: "ബേപ്പൂർ മുരളീധര പണിക്കരുടെ 100 ആം മത് പുസ്തകം - 'ബേപ്പൂരിൻ്റെ ഇതിഹാസം'; പ്രകാശനം ഒക്ടോബർ മൂന്നിന്"
english_title: "Beypore Muralidhara Panicker 100th book The Legend of Beypore to be released on October 3"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/316659/beypore-muralidhara-panicker-100th-book-the-legend-of-beypore-to-be-released-on-october-3"
published_at: "2025-09-23T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2c0a7c1e2a_dfd.jpg"
keywords: []
---

# ബേപ്പൂർ മുരളീധര പണിക്കരുടെ 100 ആം മത് പുസ്തകം - 'ബേപ്പൂരിൻ്റെ ഇതിഹാസം'; പ്രകാശനം ഒക്ടോബർ മൂന്നിന്

> **Lead Summary:** > **കോഴിക്കോട് : [** പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ മുരളീധര പണിക്കരുടെ100 ആംമത് പുസ്തകം - "ബേപ്പൂരിൻ്റെ ഇതിഹാസം" പ്രകാശനത്തിന് ഒരുങ്ങി. ഒക്ടോബർ 3 ന് വെള്ളിയാഴ്ച രാവിലെ 10 ന് മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും.

## Article Content

> **കോഴിക്കോട് : [** പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ മുരളീധര പണിക്കരുടെ100 ആംമത് പുസ്തകം - "ബേപ്പൂരിൻ്റെ ഇതിഹാസം" പ്രകാശനത്തിന് ഒരുങ്ങി. ഒക്ടോബർ 3 ന് വെള്ളിയാഴ്ച രാവിലെ 10 ന് മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും.

പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഏറ്റുവാങ്ങും.കലാ സംവിധായകൻ മുരളി ബേപ്പൂർ പുസ്തകം പരിചയപ്പെടുത്തും . മാതൃഭൂമി ലേഖകൻ എം പി പത്മനാഭൻ, കവി മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, 24 ന്യൂസ് ദീപക് ധർമ്മടം എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് ബേപ്പൂർ മുരളീധര പണിക്കർ മറുമൊഴി നൽകും.

> ലിപി പബ്ലിക്കേഷൻസ് പ്രതിനിധി സി എൻ ചേന്ദമംഗലം സ്വാഗതവും പണിക്കർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഇ എം രാജാമണി നന്ദിയും പറയും. മലബാറിൻ്റെ ചരിത്രത്താളിൽ ശ്രദ്ധാകേന്ദ്രമായിരുന്ന ബേപ്പൂരിലെ ഉരു നിർമ്മാണവും ഖലാസികളുടെ ജീവിതവും പ്രതിപാദിക്കുന്ന രചനയാണ് "ബേപ്പൂരിൻ്റെ ഇതിഹാസ "ത്തിൻ്റെ ഇതിവൃത്തം. ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/316659/beypore-muralidhara-panicker-100th-book-the-legend-of-beypore-to-be-released-on-october-3)