---
title: "കോൺട്രാക്ട് കാര്യേജ് വ്യവസായം: അടിയന്തര നടപടി ആവശ്യപ്പെട്ട് സി.സി.ഒ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി"
english_title: "Contract Carriage Settlement CCOA submits a memorandum to the Chief Minister seeking urgent action"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/315416/contract-carriage-settlement-ccoa-submits-a-memorandum-to-the-chief-minister-seeking-urgent-action"
published_at: "2025-09-17T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caaed99adca_FGFD.jpg"
keywords: []
---

# കോൺട്രാക്ട് കാര്യേജ് വ്യവസായം: അടിയന്തര നടപടി ആവശ്യപ്പെട്ട് സി.സി.ഒ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **കോഴിക്കോട്: [**കേരളത്തിലെ ടൂറിസ്റ്റ് ബസ് വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് CCOA ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും നിവേദനം സമർപ്പിച്ചു.

## Article Content

**കോഴിക്കോട്: [**കേരളത്തിലെ ടൂറിസ്റ്റ് ബസ് വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് CCOA ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും നിവേദനം സമർപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഫീഖ് ചുങ്കം, ജില്ലാ സെക്രട്ടറി അതുൽ ഫേമസ് ട്രാവൽസ്, സംസ്ഥാന കമ്മിറ്റി അംഗം മനോജ നിർമ്മലാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും സന്ദർശിച്ച് നിവേദനം നൽകിയത്.

**പ്രധാന ആവശ്യങ്ങൾ:**

* 2024-25 വാർഷിക ബഡ്ജറ്റിൽ പഴയ കോൺട്രാക്ട് കാര്യേജ് ബെഞ്ച് സീറ്റ് വാഹനങ്ങൾക്ക് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണം. ഈ നികുതി വർദ്ധനവ് ആയിരക്കണക്കിന് സ്വയംതൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

* പൊതുഗതാഗത സംവിധാനമായ KSRTC, ടൂറിസ്റ്റ് ബസ് സർവീസുകൾ നടത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് വ്യവസായത്തിന് ഭീഷണിയുണ്ടാക്കുന്നു. KSRTC-യുടെ ഈ നയം തദ്ദേശീയമായ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നും, അതിനാൽ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ നട്ടെല്ലായ ടൂറിസ്റ്റ് ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് CCOA ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/315416/contract-carriage-settlement-ccoa-submits-a-memorandum-to-the-chief-minister-seeking-urgent-action)