---
title: "തിളങ്ങാൻ 'പളുങ്ക്'; ഉള്ളിയേരി എം-ഡിറ്റ് പോളിടെക്നിക് കോളേജ് വ്യത്യസ്തകൾ കൊണ്ട് ചരിത്ര താളുകളിലേക്ക്"
english_title: "Palunku to shine Ulliyeri M Dit Polytechnic College enters the pages of history with its diversity"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/315332/palunku-to-shine-ulliyeri-m-dit-polytechnic-college-enters-the-pages-of-history-with-its-diversity"
published_at: "2025-09-17T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca5c69e98e6_ghfgh.jpg"
keywords: []
---

# തിളങ്ങാൻ 'പളുങ്ക്'; ഉള്ളിയേരി എം-ഡിറ്റ് പോളിടെക്നിക് കോളേജ് വ്യത്യസ്തകൾ കൊണ്ട് ചരിത്ര താളുകളിലേക്ക്

> **Lead Summary:** > **ഉള്ളിയേരി: [ ** ഉള്ളിയേരി എം- ഡിറ്റ് പോളിടെക്നിക് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാമും "പളുങ്ക് "ഓൺലൈൻ പ്രതിമാസ മാഗസിൻ പ്രകാശനവും നടന്നു. എം- ഡിറ്റ് പോളിടെക്നിക് കോളേജ് ലൈബ്രറി & ലിറ്ററേച്ചർ ക്ലബ്‌ പുറത്തിറക്കിയ "പളുങ്ക് " ഓൺലൈൻ പ്രതിമാസ മാഗസിൻ ഒട്ടേറെ സർഗ്ഗവാസനകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

## Article Content

> **ഉള്ളിയേരി: [ ** ഉള്ളിയേരി എം- ഡിറ്റ് പോളിടെക്നിക് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാമും "പളുങ്ക് "ഓൺലൈൻ പ്രതിമാസ മാഗസിൻ പ്രകാശനവും നടന്നു. എം- ഡിറ്റ് പോളിടെക്നിക് കോളേജ് ലൈബ്രറി & ലിറ്ററേച്ചർ ക്ലബ്‌ പുറത്തിറക്കിയ "പളുങ്ക് " ഓൺലൈൻ പ്രതിമാസ മാഗസിൻ ഒട്ടേറെ സർഗ്ഗവാസനകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

കേരളക്കരയിൽ നാളിതുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് പോളിടെക്നിക്ക് കോളേജുകൾക്ക് ഇടയിൽ ഇങ്ങനെ ഒരു ഓൺലൈൻ പ്രതിമാസ മാഗസിൻ ഇറങ്ങുന്നത്. ഇതിന് നേതൃത്വം കൊടുക്കുന്നത് എം-ഡിറ്റ് പോളിടെക്നിക്കിലെ ലൈബ്രറി & ലിറ്ററേച്ചർ ക്ലബ്‌ ആണ്. എം-ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ എം മെഹബൂബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് മെയർ ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

> ചടങ്ങിൽ വെച്ച് അദ്ദേഹം"പളുങ്ക് " ഓൺലൈൻ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ എം-ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസിറ്റൂഷൻ സെക്രട്ടറി എ.കെ.മണി, എം -ഡിറ്റ് എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ പി.എം മഹീശൻ, എം -ഡിറ്റ് പോളിടെക്നിക്ക് പ്രിൻസിപ്പൽ പി.ഷഹനാസ് ,എം-ഡിറ്റ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷന്റെ സുപീരിയൻഡന്റ് അശോകൻ ഐ, "പളുങ്ക് " പ്രതിമാസ ഓൺ ലൈൻ മാഗസിൻ സ്റ്റുഡന്റ് ചീഫ് എഡിറ്റർ - അഭിജിത്ത് പടിക്കൽ പ്രോഗ്രാം കൺവീനർ റീജ.ടി.കെ തുടങ്ങിയവർ സംസാരിച്ചു.

> "പളുങ്ക് " ഓൺലൈൻ പ്രതിമാസ മാഗസിൻ വായിക്കാനുള്ള ലിങ്ക്

[https://online.pubhtml5.com/yntcq/qsvj/](https://online.pubhtml5.com/yntcq/qsvj/)

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/315332/palunku-to-shine-ulliyeri-m-dit-polytechnic-college-enters-the-pages-of-history-with-its-diversity)