---
title: "വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ മുതിർന്ന പൗരന്മാർക്ക് യോഗ പരിശീലനം"
english_title: "Yoga training for senior citizens in Moodadi as part of the elderly welfare project"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/314755/yoga-training-for-senior-citizens-in-moodadi-as-part-of-the-elderly-welfare-project"
published_at: "2025-09-14T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c66dfee12bf_yyy.jpg"
keywords: []
---

# വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ മുതിർന്ന പൗരന്മാർക്ക് യോഗ പരിശീലനം

> **Lead Summary:** **മൂടാടി : [ ** മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച്ച് തുടങ്ങിയത്.

## Article Content

**മൂടാടി : [ ** മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച്ച് തുടങ്ങിയത്.

എല്ലാവാർഡുകളിലും വായനശാലകൾ കേന്ദീകരിച്ച് വയോജന ക്ലബുകളും വാർഡ് തല വയോജന അയൽ സഭകളും രൂപീകരിച്ചിട്ടുണ്ട്. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമമിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പപ്പൻ മൂടാടി സ്വാഗതം പറഞ്ഞു. ആയുർവേദ ഡോക്ടർ സീമ സെബാസ്റ്റ്യൻ - സി.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി നാണു മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/314755/yoga-training-for-senior-citizens-in-moodadi-as-part-of-the-elderly-welfare-project)