---
title: "വർണ്ണപ്പൊലിമയേകി ബാലുശ്ശേരിയിലെ ഓണാഘോഷം; 'ആവണിപ്പൂത്താലം 2025' ശ്രദ്ധേയമായി"
english_title: "Onam celebrations in Balussery with colorful colors; 'Aavaniputhalam 2025' stands out"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/313544/colourful-balusserys-onam-celebration-aavaniputhalam-2025-was-remarkable-new"
published_at: "2025-09-08T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be946e54e8b_fghghd.jpg"
keywords: []
---

# വർണ്ണപ്പൊലിമയേകി ബാലുശ്ശേരിയിലെ ഓണാഘോഷം; 'ആവണിപ്പൂത്താലം 2025' ശ്രദ്ധേയമായി

> **Lead Summary:** > **ബാലുശ്ശേരി: [** ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്‌സ് & മ്യൂസിക് അക്കാദമി നടത്തിയ ഓണാഘോഷം "ആവണിപ്പൂത്താലം 2025" നാടിന് വർണ്ണാഭമായ ഓർമ്മകൾ സമ്മാനിച്ച് ശ്രദ്ധേയമായി. ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നഗരത്തിൽ വർണ്ണാഭമായ ഘോഷയാത്രയും അരങ്ങേറി.

## Article Content

> **ബാലുശ്ശേരി: [** ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്‌സ് & മ്യൂസിക് അക്കാദമി നടത്തിയ ഓണാഘോഷം "ആവണിപ്പൂത്താലം 2025" നാടിന് വർണ്ണാഭമായ ഓർമ്മകൾ സമ്മാനിച്ച് ശ്രദ്ധേയമായി. ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നഗരത്തിൽ വർണ്ണാഭമായ ഘോഷയാത്രയും അരങ്ങേറി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ബേബി എകരൂൽ, കരുണൻ വൈകുണ്ഠം, ജുനറ്റ് .പി.ആർ, ഷിജില, നിഷ പ്രശോഭ്, സായി കല. സി.കെ, രഞ്ജിനി ശബരീഷ്, സോണിയ ദിനേശ്, അഹ് നാ സോദിൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

പരിപാടിയുടെ ഭാഗമായി ശ്രീവൽസൻ മാളിക്കടവ്, പ്രഭാകരൻ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഓർക്കസ്ട്ര സംഗീത പ്രേമികൾക്ക് മികച്ച അനുഭവമായി. പ്രകാശ് കരുമല, മോഹനൻ.എ.പി, ഹരീഷ് നന്ദനം, അഡ്വ: പി.കെ.മനോഹരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/313544/colourful-balusserys-onam-celebration-aavaniputhalam-2025-was-remarkable-new)