---
title: "കല്ലുടുമ്പൻ-കല്ലുടുമ്പിൽ കുടുംബത്തിൻ്റെ കൂട്ടായ്മ പ്രശംസനീയമാണ്; സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ"
english_title: "The unity of the Kallutumpan Kallutumpil family is commendable Syed Ibrahim Khalil Al Bukhari Thangal"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312952/the-unity-of-the-kallutumpan-kallutumpil-family-is-commendable-syed-ibrahim-khalil-al-bukhari-thangal"
published_at: "2025-09-04T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9a764e08e3_2.jpg"
keywords: []
---

# കല്ലുടുമ്പൻ-കല്ലുടുമ്പിൽ കുടുംബത്തിൻ്റെ കൂട്ടായ്മ പ്രശംസനീയമാണ്; സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ

> **Lead Summary:** **കോഴിക്കോട് : [ **കല്ലുടുമ്പൻ-കല്ലുടുമ്പിൽ കുടുംബത്തിൻ്റെ കൂട്ടായ്മ പ്രശംസനീയമാണെന്നും വിവിധ സ്ഥലങ്ങളിലേക്ക് ചിതറിപോയ കുടുംബാംഗങ്ങളെ കണ്ടെത്തി ഒത്തൊരുമിപ്പിച്ച പ്രവർത്തനം മാതൃകാപരമാണെന്ന് എട്ടായിരത്തോളം കുടുംബങ്ങൾ പങ്കെടുത്ത കല്ലുടുമ്പൻ- കല്ലുടുമ്പിൽ മഹാ കുടുംബ സംഗമം ഒപ്പം 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു.

## Article Content

**കോഴിക്കോട് : [ **കല്ലുടുമ്പൻ-കല്ലുടുമ്പിൽ കുടുംബത്തിൻ്റെ കൂട്ടായ്മ പ്രശംസനീയമാണെന്നും വിവിധ സ്ഥലങ്ങളിലേക്ക് ചിതറിപോയ കുടുംബാംഗങ്ങളെ കണ്ടെത്തി ഒത്തൊരുമിപ്പിച്ച പ്രവർത്തനം മാതൃകാപരമാണെന്ന് എട്ടായിരത്തോളം കുടുംബങ്ങൾ പങ്കെടുത്ത കല്ലുടുമ്പൻ- കല്ലുടുമ്പിൽ മഹാ കുടുംബ സംഗമം ഒപ്പം 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു.

കുടുംബ ബന്ധങ്ങൾ ദൃഢപ്പെടുത്താനും ഹൃദയ ബന്ധങ്ങൾ വർധിപ്പിക്കാനും ഇത്തരത്തിലുള്ള സംഗമങ്ങൾക്ക് സാധ്യമാവും ഐക്യം ഊട്ടിയുറപ്പിക്കുന്ന ഈ സദസ്സ് അനുഗ്രഹീതമാണെന്നും ഇതിൻറെ തുടർച്ചയെന്നോണം നമ്മളിലെ ദുർബലരെ കണ്ടെത്തി അവർക്ക് കൈത്താങ്ങാവുന്ന പദ്ധതികൾ ഉൾപ്പെടെ സമൂഹത്തിനും സമുദായത്തിനും ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്ക് കൂടി നേതൃത്വം നൽകണമെന്നും മത ഭൗതിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ കുടുംബത്തിലെ വിദ്യാർത്ഥികളെ കണ്ടെത്തി അത്തരം വിദ്യാർത്ഥികൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി വളർത്തിയെടുക്കണം.അത് കല്ലുടുമ്പൻ- കല്ലുടുമ്പിൽ കുടുംബം ഈ രാജ്യത്തിനും സമുദായത്തിനും നൽകുന്ന വലിയ സംഭാവനയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ലത്തീഫ് കല്ലുടുമ്പൻ അധ്യക്ഷത വഹിച്ചു.കൺവീനർ മുഹമ്മദ് പാണ്ടിക്കാട് സ്വാഗതവും ബാവ ചിറക്കൽ നന്ദിയും പറഞ്ഞു.

അൻവർ ദേവതിയാൽ ,മുനീർ ബാബു കുതിരാടം ,സെയ്തു കൊണ്ടോട്ടി ,എം.കെ ഷഫ്രിന്‍ ,സലാം രാമനാട്ടുകര ,അഷറഫ് പെരുമുഖം ,എം.കെ ഷറഫുദ്ദീൻ, റഹീസ് കല്ലുടുമ്പൻ , കരീം മണ്ണാർക്കാട് ,കരീം ചുങ്കത്തറ , ഹബീബ് കൂരിയാട് , മജീദ് വേങ്ങര , അഹമ്മദ് കുഞ്ഞോൻ തൃശ്ശൂർ , മാനു വയനാട് , സിദ്ദീഖ് വയനാട് , അബു പള്ളിക്കൽ ബസാർ , ബാവ ഹാജി ,അനീഷ് ബാബു വലിയോറ, നഫീസ മാവൂർ , സാജിത ടീച്ചർ രാമനാട്ടുകര ,ഫാത്തിമ ടീച്ചർ മണ്ണാർക്കാട് , സുഹറ മലയമ്മ , ഫാത്തിമ സുഹൈറ മാവൂർ , ജമീല മാവൂർ , അർഷാദ് പെരുമുഖം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312952/the-unity-of-the-kallutumpan-kallutumpil-family-is-commendable-syed-ibrahim-khalil-al-bukhari-thangal)