adimage

2025-09-04T20:12:00

കോഴിക്കോട് : (kozhikode.truevisionnews.com) കല്ലുടുമ്പൻ-കല്ലിടുമ്പിൽ മഹാ കുടുംബ സംഗമം ഒപ്പം 2025 കേരള മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

അണുകുടുംബങ്ങളായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ എട്ടായിരത്തോളം കുടുംബങ്ങൾ പങ്കെടുത്ത സമ്മേളനം എന്ന് വിളിക്കാൻ പറ്റാവുന്ന രീതിയിൽ സംഘടിപ്പിച്ച ഈ കുടുംബത്തിൻ്റെ ഐക്യം എല്ലാവർക്കും മാതൃകയാണ് നിങ്ങളുടെ ഈ കൂട്ടായ്മ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും കാഹളമാണെന്നും ഇത്രയും ആളുകളെ മുഴുവൻ സമയം പങ്കെടുപ്പിച്ചു കൊണ്ടുള്ള കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനത്തെയും ഈ വലിയ കുടുംബത്തെയും മറ്റു കുടുംബങ്ങൾക്ക് പ്രചോദനമാണെന്നും കല്ലുടുമ്പൻ-കല്ലിടുമ്പിൽ കുടുംബത്തെ ലോകം അംഗീകരിക്കുക തന്നെ ചെയ്യുമെന്നും ഈ മഹാകുടുംബ സംഗമം ചരിത്രത്തിൻറെ ഭാഗമാകും എന്നത് തീർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടക്കടവ് അവോക്കി സെൻട്രോ അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുബന്ധ കുടുംബാംഗവും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ നദ്‌വി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സാഹിബ് ,കോഴിക്കോട് മുൻ മേയറും ,മുൻ എം.എൽ.എയുമായ വി.കെ.സി മമ്മദ് കോയ ,മുൻ പി.എസ്.സി മെമ്പറും സിൻഡിക്കേറ്റ് അംഗവുമായ ഡോ.ഹമീദ് മാസ്റ്റർ , ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി തുടങ്ങിയ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വ്യക്തികൾ പങ്കെടുത്ത് സംസാരിച്ചു.

സ്വാഗതസംഘം ചെയർമാൻ ലത്തീഫ് കല്ലുടുമ്പൻ അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് പാണ്ടിക്കാട് സ്വാഗതവും ബാവ ചിറക്കൽ നന്ദിയും പറഞ്ഞു. ബാവ ബാഖവി കടലുണ്ടി , മൂസ വാഫി തൃശ്ശൂർ,കുഞീൻ ഹാജി കൂരിയാട് , അൻവർ ദേവതിയാൽ ,കോയ ഹാജി കടലുണ്ടി ,ബഷീർ ആദൃശേരി ,

കബീർ വള്ളിക്കുന്ന്,അലവി ഹാജി വേങ്ങര ,മുസ്തഫ വലിയോറ ,സാജു കൂരിയാട് ,ടി.പി മുഹമ്മദ് ചെറുവാടി ,കുട്ടി ഹസ്സൻ മാവൂർ എന്നിവർ സംസാരിച്ചു.

Content Highlight: The world will accept the Kallutumban Kallidumbil family Panakkad Rasheed Ali Shihab Thangal

Next TV

Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/-