---
title: "സൈബർ സിറ്റി ഓണാഘോഷം: ക്യാൻസർ രോഗികൾക്ക് വസ്ത്രം സമ്മാനിച്ചു"
english_title: "Cyber ​​City Onam celebrations Clothes donated to cancer patients"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312422/cyber-city-onam-celebrations-clothes-donated-to-cancer-patients"
published_at: "2025-09-01T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5abc61ab72_b43ccd0c-761e-4782-8d4e-e0d78757568f.jpeg"
keywords: []
---

# സൈബർ സിറ്റി ഓണാഘോഷം: ക്യാൻസർ രോഗികൾക്ക് വസ്ത്രം സമ്മാനിച്ചു

> **Lead Summary:** കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി യുടെ നേതൃത്വത്തിൽ ഓണാഘോഷം സൈബർ ഓണം സംഘടിപ്പിച്ചു. ചെലവൂർ കാശ്മീർ കുന്നിൽ നടന്ന ചടങ്ങിൽ ആഘോഷത്തിൻ്റെ ഭാഗമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിലെ ക്യാൻസർ രോഗികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു.

## Article Content

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി യുടെ നേതൃത്വത്തിൽ ഓണാഘോഷം സൈബർ ഓണം സംഘടിപ്പിച്ചു. ചെലവൂർ കാശ്മീർ കുന്നിൽ നടന്ന ചടങ്ങിൽ ആഘോഷത്തിൻ്റെ ഭാഗമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിലെ ക്യാൻസർ രോഗികൾക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു.

അഹമ്മദ് ദേവർ കോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് സിറാജ് പ്രീതിയിൽ നിന്നും വസ്ത്ര കിറ്റ് ട്രസ്റ്റ് ചെയർമാൻ എൻ അനീഷ് ഏറ്റുവാങ്ങി.

സെക്രട്ടറി സുഭിഷ മധു , ട്രഷറർ അബ്ദുൽ സലാം ബാവ , എം പി രഞ്ജിത്ത് , ഷെമിന ശശികുമാർ , സലീൽ സലീം ,സാലി മുഹമ്മദ്, ടി സി അഹമ്മദ് , മുഹമ്മദ് ഉണ്ണി ഒളകര , സന്നാഫ് പാലക്കണ്ടി , എ എം ആഷിഖ് , അബ്ദുൽ ജലീൽ ഇടത്തിൽ , സി എസ് സവീഷ് , സക്കീർ ഹുസൈൻ മുല്ല വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഉറിയടി, സി ഐ എസ് എഫ് - റോട്ടറി അംഗങ്ങൾ തമ്മിൽ കമ്പവലി മത്സരം , പൂക്കള മത്സരം എന്നിവയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312422/cyber-city-onam-celebrations-clothes-donated-to-cancer-patients)