---
title: "തിരുവോണത്തെ വരവേൽക്കാൻ; മൂടാടിയിൽ ഓണാഘോഷത്തിനും വിപണന മേളയ്ക്കും തുടക്കമായി"
english_title: "To welcome Thiruvonam Onam celebrations and marketing fair begin in Moodadi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312259/to-welcome-thiruvonam-onam-celebrations-and-marketing-fair-begin-in-moodadi"
published_at: "2025-08-31T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b472f4f3c43_ddddddd.jpg"
keywords: []
---

# തിരുവോണത്തെ വരവേൽക്കാൻ; മൂടാടിയിൽ ഓണാഘോഷത്തിനും വിപണന മേളയ്ക്കും തുടക്കമായി

> **Lead Summary:** **കൊയിലാണ്ടി: [ **മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനും വിപണന മേളയ്ക്കും തുടക്കം. മൂടാടിയിൽ നിന്നാരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: [ **മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനും വിപണന മേളയ്ക്കും തുടക്കം. മൂടാടിയിൽ നിന്നാരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.പി. അഖില എം. കെ. മോഹനൻ-ടി.കെ. ഭാസ്കരൻ, മെമ്പർ റഫീഖ്പുത്തലത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ മാസ്റ്റർ പാർട്ടി നേതാക്കളായ വി.വി.സുരേഷ്, ഒ.രാഘവൻ മാസറ്റർ - റ സൽ നന്തി എന്നിവർ സംസാരിച്ചു.

കലാപരിപാടികൾ അരങ്ങേറി.കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങളും മറ്റ് സാധന സാമഗ്രികളുമാണ വിപണനമേളയിലുള്ളത്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും വി.കെ കമല നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312259/to-welcome-thiruvonam-onam-celebrations-and-marketing-fair-begin-in-moodadi)